ശിവാജിയുടെ പുലിനഖം ഭാരതത്തിലേക്ക്

മുംബൈ : ബീജാപൂർ ജനറൽ അഫ്സൽഖാന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ ഛത്രപതി ശിവാജിയുടെ പുലിനഖം യുകെ മ്യൂസിയത്തിൽ നിന്ന് ഭാരതത്തിലേക്ക്. മ്യൂസിയം അധികൃതരുടെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ച കത്ത് ലഭിച്ചതായി മന്ത്രി വ്യക്തമാക്കി. ശിവാജി അഫ്സൽ ഖാനെ വധിച്ചതിന്റെ വാർഷികത്തിന് പുലിനഖ കത്തി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

അമൂല്യമായ ചരിത്ര വസ്തു ഭാരതത്തിലേക്ക് കൊണ്ടുവരാൻ വേണ്ടി മഹാരാഷ്ട്ര സാംസ്കാരിക വകുപ്പ് മന്ത്രി സുധിർ മുംഗണ്ഡിവാർ ലണ്ടനിലേക്ക് പോകും. ലണ്ടനിലെ വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയവുമായി ധാരണാപത്രം ഒപ്പുവെക്കാൻ ഈ മാസം അവസാനത്തോടെയാണ് മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യുകെയിലേക്ക് പോകുന്നത്. 

മഹാരാഷ്ട്ര സംസ്ഥാനത്തിനും അവിടുത്തെ ജനങ്ങൾക്കും ആഹ്ളാദമുണ്ടാക്കുന്ന കാര്യമാണിതെന്നും മുംഗണ്ഡിവാർ പറഞ്ഞു. അമൂല്യമായ നിധിയാണ് രാജ്യത്തേക്ക് എത്താൻ പോകുന്നത്. ഇത് മഹാരാഷ്ട്രയിലെ ജനങ്ങളുടെ വൈകാരിക സ്വത്താണ്. മന്ത്രി കൂട്ടിച്ചേർത്തു. മഹാരാഷ്ട്ര പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വികാസ് ഖാർഗെയും പുരാവസ്തു വകുപ്പ് ഡയറക്ടർ ഡോ. തേജസ് ഖാർഗെയും മന്ത്രിയ്ക്കൊപ്പം ലണ്ടനിലേക്ക് പോകും.

ഇത് കൂടാതെ ശിവാജിയുടെ ഉടവാളായ ജഗദംബയും താമസിയാതെ തിരിച്ചെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചെന്ന് മന്ത്രി വ്യക്തമാക്കി.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !