പേഴ്സണൽ ലോൺ : ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നു.
പേഴ്സണൽ ലോണിൻെറ പേരിൽ സൈബർ തട്ടിപ്പുകാർ പണം തട്ടിയെടുക്കുന്നതായി പരാതി. വൻകിട സ്വകാര്യ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്നും കുറഞ്ഞ പലിശ നിരക്കിൽ പേഴ്സണൽ ലോൺ പാസ്സായിട്ടുണ്ട് എന്ന വാഗ്ദാനത്തിലാണ് തട്ടിപ്പുകാർ ഇരകളെ സമീപിക്കുന്നത്. ലോൺ പാസ്സാക്കുന്നതിൻെറ സർവ്വീസ് ചാർജ്ജ്, ഇൻഷുറൻസ്, ടാക്സ് ഡെപ്പോസിറ്റ് തുടങ്ങി വിവിധ പേരുകൾ പറഞ്ഞ് പല തവണകളായി പണം വാങ്ങുന്ന രീതിയാണ് തട്ടിപ്പുകാരുടേത്.
സൂക്ഷിക്കുക:
- സർക്കാർ / സ്വകാര്യ ഫൈനാൻസ് സ്ഥാപനങ്ങളുടെ പേരിൽ നിങ്ങൾക്ക് ലഭിക്കുന്ന വാട്സ്ആപ്പ്, ടെലിഗ്രാം, ഇ-മെയിൽ സന്ദേശങ്ങളോട് സൂക്ഷ്മതയോടെ പ്രതികരിക്കുക.
- നിങ്ങളുടെ ഇടപാടുകൾ യഥാർത്ഥ സ്ഥാപനങ്ങളുടെ വെബ്സൈറ്റ്, ഇ-മെയിൽ വിലാസങ്ങൾ എന്നിവയിലൂടെയാണെന്ന് ഉറപ്പുവരുത്തുക.
- അതിവേഗം ലോൺ എന്ന തട്ടിപ്പുകാരുടെ വാഗ്ദാനത്തിൽ വിശ്വസിക്കരുത്.
- നിങ്ങളുടെ സെൽഫി ഫോട്ടോ, ആധാർ കാർഡ്, ഐഡന്റിറ്റി കാർഡുകൾ, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, ബാങ്ക് പാസ്ബുക്ക് തുടങ്ങിയവ അപരിചിതർക്ക് അയച്ചു നൽകരുത്. അവ ദുരുപയോഗം ചെയ്തേക്കാം.
- ന്യായമായ ഈടുകൾ നൽകാതെ ഒരു സാമ്പത്തിക സ്ഥാപനവും പൊതുജനങ്ങൾക്ക് ലോൺ നൽകുന്നില്ല എന്നകാര്യം അറിഞ്ഞിരിക്കുക.
- ലോൺ തുക ഇങ്ങോട്ടു ലഭിക്കുന്നതിനുമുമ്പ് പലവിധ കാരണങ്ങൾ പറഞ്ഞ് ചെറിയ തുകകൾ അങ്ങോട്ട് വാങ്ങുന്നത് തട്ടിപ്പുകാരുടെ പ്രവർത്തനമാണ് എന്ന് മനസ്സിലാക്കുക.
- സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുകയാണെങ്കിൽ ഉടൻ 1930 സൈബർ ഹെൽപ്പ്ലൈനിൽ ബന്ധപ്പെടുക. അല്ലെങ്കിൽ www.cybercrime.gov.in
- എന്ന വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ പരാതി റിപ്പോർട്ട് ചെയ്യുക.
Thrissur City Police
#keralapolice #Thrissur City Police
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.