അദ്ദേഹത്തിന്റെ ശേഖരത്തിലുള്ള ഒരു വാഹനം സാധാരണ മോഡലിന്റെ മൂന്നിരട്ടി വലിപ്പമുള്ള ഒരു വലിയ ഹമ്മര്‍ H1 ആണ്.അദ്ദേഹത്തിന്റെ ഈഭീമൻ ഹമ്മര്‍ റോഡിലൂടെ സഞ്ചരിക്കുന്ന പഴയ വീഡിയോ വീണ്ടും വൈറലാകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. .
മോട്ടോറിയസ് റിപ്പോര്‍ട്ട് പറയുന്നതനുസരിച്ച്, ഷെയ്ക്കിന്റെ ഹമ്മര്‍ H1 X3ക്ക് ഏകദേശം 46 അടി നീളവും 21.6 അടി ഉയരവും 19 അടി വീതിയും ലഭിക്കുന്നു. എമിറാത്തി രാജകുടുംബത്തിലെ അംഗവും 20 ബില്യണ്‍ യുഎസ് ഡോളറിലധികം വ്യക്തിഗത ആസ്തിയുള്ളതുമായ ഷെയ്ഖ് ഹമദ് ഇത് പ്രത്യേകം കമ്മീഷൻ ചെയ്തത്. അമേരിക്കൻ വാഹന ബ്രാൻഡായ ജിഎംസയുടെ ഹമ്മര്‍ ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തമായ എസ്യുവികളില് ഒന്നാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് ആര്‍മിയുമായുള്ള ദീര്‍ഘകാല ബന്ധത്തിലൂടെ, എസ്യുവി ഏത് ഭൂപ്രദേശത്തെയും കീഴടക്കാനുള്ള കഴിവും തെളിയിച്ചു. എന്നിരുന്നാലും, റെയിൻബോ ഷെയ്ഖ് എന്നറിയപ്പെടുന്ന യുഎഇ രാജകുടുംബത്തിലെ ഷെയ്ഖ് ഹമദ് ബിൻ ഹംദാൻ അല്‍ നഹ്യാനെ സംബന്ധിച്ചിടത്തോളം ഈ വാഹനത്തിന്റെ നിലവിലെ വലുപ്പം പര്യാപ്തമായിരുന്നില്ല. അങ്ങനെയാണ് ജിഎംസിയുടെ ഒരു സ്റ്റാൻഡേര്‍ഡ് പതിപ്പിന്റെ മൂന്നിരട്ടി വലിപ്പമുള്ള, ഹമ്മര്‍ H1 X3 എന്ന് നാമകരണം ചെയ്യപ്പെട്ട, പ്രത്യേകം കസ്റ്റമൈസ് ചെയ്ത ഹമ്മറിന്റെ ഉടമയായി അദ്ദേഹം മാറിയത്.
ഭീമാകാരമായ ഹമ്മറിന്റെ വലിയ വലിപ്പം വെളിപ്പെടുത്തുന്ന പഴയ ഒരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ എസ്യുവിയാണിതെന്ന് അവകാശപ്പെടുന്നു. ഹമ്മര്‍ H1 X3 ന് 14 മീറ്റര്‍ നീളവും ആറ് മീറ്റര്‍ വീതിയും 6.6 മീറ്റര്‍ ഉയരവുമുണ്ട്. എസ്യുവി റോഡിലൂടെ ഓടിക്കാൻ കഴിയുന്നതാണ് എന്നതാണ് കൂടുതല്‍ രസകരമായ കാര്യം. കസ്റ്റമൈസ് ചെയ്ത് നിര്‍മ്മിച്ച വാഹനമായാണ് ഇത് വരുന്നത്. കട്ടിയുള്ള മെറ്റല്‍ ഷീറ്റുകളും മറ്റ് ഘടകങ്ങളും ഉള്ള ഒറിജിനല്‍ പോലെ തന്നെ രൂപകല്‍പ്പന ചെയ്തിരിക്കുന്നു.
ഹമ്മര്‍ എച്ച്1 എക്സ്3യുടെ ചക്രങ്ങളും ടയറുകളും യുഎസ് ആര്‍മി ഉപയോഗിക്കുന്ന ആംഫിബിയസ് വാഹനത്തില്‍ നിന്നുള്ളതാണെന്നാണ് വീഡിയോ സൂചിപ്പിക്കുന്നത്. ഇതിന് ഒരു മെറ്റല്‍ ഫ്രെയിം ലഭിക്കുന്നു. കൂടാതെ കിടപ്പുമുറി, അടുക്കള, കുളിമുറി തുടങ്ങിയ സൗകര്യങ്ങളുള്ള ഒരു വീടായാണ് ഈ ഹമ്മറിനെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഒരാള്‍ക്ക് കാറില്‍ കയറാൻ ഗോവണി വേണം. വാഹനത്തിന്റെ ബോഡിയുടെ അടിയില്‍ ഈ ഗോവണി ഭംഗിയായി സ്ഥാപിച്ചിരിക്കുന്നു. കാറിനുള്ളില്‍ വെള്ളം വിതരണം ചെയ്യുന്നതിനായി പൈപ്പ് ലൈനുകളും സജ്ജീകരിച്ചിരിക്കുന്നു. ടയറുകളിലെ മര്‍ദ്ദം പരിശോധിക്കുന്നതിനുള്ള ഗേജുകളും ഉണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.