കോഴിക്കോട്: കാണാതായ പത്തൊമ്പതുകാരിയെ വീട്ടില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയായ ഉണ്ണിയത്താന്‍ കണ്ടി ജുനൈദ് (25) കസ്റ്റഡിയില്‍.
ബലാത്സംഗം ചെയ്ത ശേഷം ഭീഷണിപ്പെടുത്തി നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതായി പെണ്‍കുട്ടി മൊഴി നല്കി. കോഴിക്കോട് സ്വകാര്യ കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ഇക്കഴിഞ്ഞ ബുധനാഴ്ച വൈകിട്ടോടെയാണ് ഹോസ്റ്റലില്‍ നിന്ന് കാണാതായത്. ബന്ധുക്കള്‍ സഹപാഠികളോട് വിവരം തേടിയതിനെത്തുടര്‍ന്ന് ആണ് സുഹൃത്തിനൊപ്പം വൈകിട്ട് ബൈക്കില്‍ പോയെന്ന വിവരമാണ് ലഭിച്ചത്.
രാത്രി വൈകിയും പെണ്‍കുട്ടിയെ കുറിച്ച് ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലിസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ലൊക്കേഷന്‍ കുണ്ടുതോടാണെന്ന് കണ്ടെത്തി.
തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രതിയുടെ വീട്ടില്‍ നിന്നും 5.47 ഗ്രാം എം.ഡി.എം.എ പൊലിസ് കണ്ടെത്തി. എസ്.ഐ സി.വി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് നല്കുന്ന വിവരം. രണ്ട് മാസം മുമ്പാണ് യുവാവിന്റെ മാതാപിതാക്കള്‍ ഗള്‍ഫിലേക്ക് പോയത്.
ബലാത്സംഗത്തിനിരയാക്കി നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതിനും വീട്ടില്‍ എം.ഡി.എംഎ കണ്ടെത്തിയതിനും അടക്കമാണ് കേസ്. കഴിഞ്ഞ ദിവസമാണ് ജുനൈദ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കുണ്ടുതോട്ടിലെ വീട്ടില്‍ കെട്ടിയിട്ടത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വിവസ്ത്രയായ നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.