ജൂലൈ 14 ന് ആണ് ഇന്ത്യ ചന്ദ്രയാന്‍ 3 വിക്ഷേപിച്ചത്. ചന്ദ്രയാന്‍-3 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു പ്രവേശിച്ചതിനു തൊട്ടുപിന്നാലെയാണ് റഷ്യ ലൂണ-25 വിക്ഷേപിച്ചത്. അതേസമയം നേരത്തെ എത്തിയെങ്കിലും ചന്ദ്രയാന്‍-3 രണ്ടാഴ്ച പഠനപരീക്ഷണങ്ങള്‍ക്കായി ചെലവഴിച്ച ശേഷം ഓഗസ്റ്റ് 23 ന് ആണ് ചന്ദ്രനിലിറങ്ങുക.
ഓഗസ്റ്റ് 21 ന് ചന്ദ്രോപരിതലത്തില്‍ ലാന്‍ഡിംഗ് നടത്താനായിരുന്നു ലൂണ-25 ന്റെ പദ്ധതി. ശനിയാഴ്ച പുലര്‍ച്ചെ 4 മണിയോടെയായിരുന്നു ലൂണ-25 ഭ്രമണപഥമാറ്റം നടത്തേണ്ടിയിരുന്നത്. സാങ്കേതിക തകരാറാണ് നിലവിലെ സാഹചര്യത്തിന് കാരണമെന്നും സ്ഥിതിഗതികള്‍ വിശകലനം ചെയ്യുന്നുണ്ടെന്നും റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്കോസ്മോസ് വ്യക്തമാക്കി.
1976 ന് ശേഷമുള്ള റഷ്യയുടെ ആദ്യ ചാന്ദ്രദൗത്യമാണ് ലൂണ 25 എന്നതിനാല്‍ തന്നെ ലോകരാജ്യങ്ങളും ഇതിനെ പ്രതീക്ഷയോടൊണ് നോക്കി കാണുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ സ്വപ്ന പദ്ധതികളിലൊന്നാണിത്. റഷ്യയെ ബഹിരാകാശ സൂപ്പര്‍ പവര്‍ ആക്കാനും കസാക്കിസ്ഥാനിലെ ബൈകോണൂര്‍ കോസ്മോഡ്രോമില്‍ നിന്ന് റഷ്യന്‍ വിക്ഷേപണങ്ങള്‍ നീക്കാനുമുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളില്‍ പ്രധാനമാണ് ഇത്.
ഓഗസ്റ്റ് 11 ന് റഷ്യയുടെ ഫാര്‍ ഈസ്റ്റിലെ വോസ്റ്റോക്നി കോസ്മോഡ്രോമില്‍ നിന്ന് ആണ് ലൂണ-25 വിജയകരമായി വിക്ഷേപിച്ചത്. ഓഗസ്റ്റ് 21 ന് ചന്ദ്രോപരിതലത്തില്‍ ലാന്‍ഡിംഗ് നടത്താനായിരുന്നു ലൂണ-25 ന്റെ പദ്ധതി. ചന്ദ്രനിലെ പാറയുടെയും പൊടിയുടെയും സാമ്പിളുകള്‍ എടുക്കുക എന്നതാണ് ലൂണ-25 ന്റെ ലക്ഷ്യം. ലൂണ പേടകത്തിന് 800 കിലോയാണ് ഭാരം.
യുക്രെയ്ന് അധിനിവേശത്തെ തുടര്‍ന്നു ലോകരാജ്യങ്ങള്‍ക്കിടയില്‍ റഷ്യ ഒറ്റപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ റഷ്യയുടെ ബഹിരാകാശ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുന്നതാണ് ദൗത്യം എന്നാണ് പൊതുവെ ഉള്ള വിലയിരുത്തല്‍. യുക്രെയ്നിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഭാവി ദൗത്യങ്ങളില്‍ മോസ്കോയുമായി സഹകരിക്കില്ലെന്ന് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി പ്രഖ്യാപിച്ചിട്ടും സ്വന്തം ചാന്ദ്ര പദ്ധതികളുമായി മുന്നോട്ട് പോകുമെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു.
ചന്ദ്രനില്‍ ഏതെങ്കിലും തരത്തിലുള്ള നിര്മാണപ്രവര്ത്തനങ്ങള്ക്കത് മുമ്പായി ഉപരിതലത്തിലെ പരിതസ്ഥിതി മനസ്സിലാക്കുന്നതിന് ഈ സാമ്പിളുകള്‍ നിര്‍ണായകമാണ്. ധ്രുവീയ ഗര്‍ത്തങ്ങളില്‍ ജലം അടങ്ങിയിരിക്കാമെന്ന് വിശ്വസിക്കുന്ന ശാസ്ത്രജ്ഞര്‍ക്ക് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പ്രത്യേക താല്‍പ്പര്യമുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.