കോട്ടയം - പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വികസനവും ജനങ്ങളുടെ ജീവൽപ്രശ്‌നങ്ങളുമാണ് ഇടതുപക്ഷം ഉയർത്തിക്കാട്ടുകയെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. വൈകാരികതയല്ല, വികസനപ്രവർത്തനങ്ങളാണ് ഇടതുപക്ഷം ചർച്ച ചെയ്യുന്നതെന്നും ചിട്ടയായ പ്രവർത്തനത്തിലൂടെ ലക്ഷ്യത്തിലെത്താനാണ് ശ്രമമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
2016-ൽ 33,000 വോട്ടുകളുടെ ഭൂരിപക്ഷം യു.ഡി.എഫ് നേടിയപ്പോഴും ഇടതു മുന്നണി പതറിയില്ല. 2021-ൽ ഉമ്മൻചാണ്ടി മണ്ഡലം വിട്ട് പോകരുതെന്ന് ആവശ്യപ്പെട്ട് പുതുപ്പള്ളിയിൽ വലിയ വികാര പ്രകടനങ്ങൾ നടന്നതായി ദൃശ്യങ്ങളിലൂടെ കണ്ടു. എന്നാൽ, യു.ഡി.എഫിന് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചിടിയായിരുന്നു അന്ന് മണ്ഡലത്തിലെ ജനങ്ങൾ നല്കിയത്.
കേരളത്തിലേത് പ്രബുദ്ധരായ ജനതയാണ്. മണ്ഡലത്തിൽ ചിട്ടയോടെ പ്രവർത്തിച്ചതിനാലാണ് 2021-ൽ ഉമ്മൻ ചാണ്ടിക്ക് ലഭിച്ച ഭൂരിപക്ഷം മൂന്നിൽ ഒന്നായി കുറയ്ക്കാനായതെന്നും ഇത്തവണ വിജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമാക്കുന്നില്ലെന്നും മാധ്യമങ്ങളുടെയും പിന്തുണയുണ്ടാകണമെന്നും ജെയ്ക് അഭ്യർത്ഥിച്ചു.
ജില്ലയിലെ എട്ട് പഞ്ചായത്തുകളിൽ ആറും ഭരിക്കുന്നത് ഇടത് മുന്നണിയാണ്. മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളുടെ ഭരണവും ഇടത് മുന്നണിയ്ക്കാണ്. കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇടത് മുന്നണി തെരഞ്ഞെടുപ്പിനിറങ്ങുന്നതെന്നും പുതുപ്പള്ളിയിലെ വികസനങ്ങളെപ്പറ്റി യു.ഡി.എഫ് ചർച്ച ചെയ്യുമോ എന്നും ജെയ്ക് ചോദിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.