സൈബർ ആക്രമണത്തെ തുടർന്ന് നടൻ സുരാജ് വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി

കൊച്ചി: സൈബർ ആക്രമണത്തെ തുടർന്ന് നടൻ സുരാജ് വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി. ബന്ധു വഴി പരാതി നൽകുകയും പിന്നീട് പോലീസ് സ്റ്റേഷനിൽ വിളിക്കുകയുമായിരുന്നു. 

കാക്കനാട് പൊലീസിനാണ് പരാതി നൽകിയത്. ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയതായും വാട്സ് ആപ്പിലും ഭീഷണി മെസേജുകൾ അയച്ചതായും സുരാജ് പരാതിയിൽ പറയുന്നു. ആലുവ സംഭവത്തിന് പിന്നാലെയാണ് തനിക്ക് നേരെ സൈബർ ആക്രമണം നടന്നത് എന്നാണ് നടന്‍ പറയുന്നത്. 

ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയെന്നാണ് സുരാജ് കാക്കനാട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. മണിപ്പുരിർ വിഷയത്തിൽ സുരാജ് വെഞ്ഞാറമൂട് ഫേസ്ബുക്കിലൂടെ നടത്തിയ പ്രതികരണം ഏറെ ചർച്ചയായിരുന്നു. ‘മണിപ്പുർ അസ്വസ്ഥതയുണ്ടാക്കുന്നു, അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു. ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ’, എന്നായിരുന്നു സുരാജ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
വാട്സാപ്പിലൂടെയും ഭീഷണി സന്ദേശം അയക്കുന്നതായി പരാതിയിലുണ്ട്. മണിപ്പുർ സംഭവത്തിൽ പ്രതികരിച്ച സുരാജ് എന്തുകൊണ്ട് ആലുവയിലെ അ‍‌ഞ്ചുവയസുകാരിയുടെ മരണത്തിൽ പ്രതികരിക്കുന്നില്ലെന്ന് ചോദിച്ചുകൊണ്ടാണ് ഭീഷണിയെന്ന് താരം പരാതിയിൽ പറയുന്നു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !