ഇന്ത്യയിലെ അരിവില ഇനിയും താഴേക്ക് കൊണ്ടുവരാനുള്ള നീക്കത്തിൽ, വെള്ളിയാഴ്ച്ച ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുന്ന അരിക്ക് 20% അധിക നികുതി ചുമത്തി. ഇന്ത്യ അരി കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ ആഗോള വിപണിയില്‍ അരി വില കുതിക്കുകയാണ്.
ഇതിലൂടെ ഇന്ത്യയിലെ അരിവില കിലോയ്ക്ക് രണ്ട് രൂപ കുറഞ്ഞേക്കും. ഇതോടെ രാജ്യത്തെ അരിയുടെ സംഭരണം ഉറപ്പാക്കാനാകുമെന്നാണ് വിലയിരുത്തൽ. ഒക്ടോബർ 16 വരെയാണ് ഈ തീരുവ ഏർപ്പെടുത്തിയിരിക്കുന്നത്.നിലവിൽ തുറമുഖങ്ങളിൽ എത്തിക്കുന്ന അരിക്ക് തീരുവ ഈടാക്കുന്നില്ല. നെല്ലുൽപ്പാദനത്തിൽ ഗണ്യമായ കുറവുണ്ടായതാണ് വിലക്കയറ്റത്തിന് കാരണം.
രാജ്യത്ത് സവാള വില കുറയ്ക്കാൻ കയറ്റുമതിക്ക് വമ്പൻ നികുതി ചുമത്തുകയാണിപ്പോൾ ഉള്ളിയുടെ കയറ്റുമതിക്ക് 40% തീരുവ ചുമത്തി. പച്ചക്കറിയുടെ ആഭ്യന്തര ലഭ്യത മെച്ചപ്പെടുത്തുന്നതിനായി ഉള്ളിയ്ക്ക് ഡിസംബർ 31 വരെ 40% കയറ്റുമതി തീരുവ ഉടനടി പ്രാബല്യത്തിൽ ഏർപ്പെടുത്തുമെന്ന് ധനമന്ത്രാലയം അറിയിച്ചു. അതായത് വിലയുടെ പകുതി എങ്കിലും കയറ്റുമതി നികുതിയായും നല്കണം. അങ്ങിനെ വരുമ്പോൾ ഉള്ളി കയറ്റുമതി നല്ക്കും എന്നും കരുതുന്നു.
ചരിത്രത്തിൽ ആദ്യമായി കയറ്റുമതി ചെയ്യുന്ന അരിയുടെ വിലയും കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഏറ്റവും ചുരുങ്ങിയ മിനിമം വിലകിലോയ്ക്ക് 100 രൂപ ആയിരിക്കണം. 100 രൂപയിൽ കുറച്ച് ഒരു മണി അരിപോലും ഇന്ത്യയിൽ നിന്നും പുറത്തേക്ക് പോകുന്നില്ലെന്നും കേന്ദ്ര സർക്കാർ ഉറപ്പാക്കും.
അരി പുറം രാജ്യത്തേക്ക് പോകാതെ ഇന്ത്യയിൽ വൻ തോതിൽ സമാഹരിക്കാനാണ് ഇപ്പോൾ കേന്ദ്ര സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. ലോകമാകെ ഇപ്പോൾ വൻ സാമ്പത്തിക പ്രതിസന്ധിയിലും വില കയറ്റത്തിലും ആണ്. പാശ്ചാത്യ രാജ്യങ്ങളിൽ 20 മുതൽ 50% വരെ സാധനങ്ങൾക്ക് വില കൂടി. ഈ ആഗോള പ്രതിഭാസത്തിൽ നിന്നും രാജ്യത്തേ സുരക്ഷിതം ആക്കുകയാണ് ഇന്ത്യാ സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. ആഗോള ഭക്ഷ്യ ക്ഷാമവും വില കയറ്റവും ഇന്ത്യൻ ഉപഭൂഖഢത്തേ സപ്ര്ശിക്കാതെ വൻ നടപടിയാണിപ്പോൾ.
മുമ്പ് ബസുമതി അരി ഒഴികെയുള്ള വെള്ള അരികളുടെ കയറ്റുമതി നിർത്തലാക്കിയിരുന്നു. ഇപ്പോൾ ബസുമതി അരിക്കാണ് നിയന്ത്രണം കൊണ്ടുവന്നത്. ഇത് ഒരു ടണ്ണിന് 1,200 ഡോളർ ആണ് ഏറ്റവും കുറഞ്ഞ അടിസ്ഥാന വില കണക്കാക്കിയിരിക്കുന്നത്. എന്നാൽ മലയാളികൾ ഉപയോഗിക്കുന്ന തവിടുള്ള മട്ട അരിക്ക് ഇതുവരെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല എങ്കിലും കയറ്റുമതി തിരുവ ഇതിനും ഉണ്ടാകും.

നമ്മുടെ അരിയെല്ലാം ഇപ്പോൾ ഉയർന്ന വിലക്ക് വില്ക്കാം. എന്നല വിറ്റ് കഴിഞ്ഞ് ലോകത്തേ സാമ്പത്തിക അവസ്ഥയും ഭക്ഷ്യ വിലകയറ്റത്തിലേക്ക് ഇന്ത്യയും വരും.ഇപ്പോഴത്തേ കേന്ദ്ര സർക്കാർ നീക്കങ്ങളെല്ലാം കയറ്റുമതി മന്ദഗതിയിലാക്കാനും ആഭ്യന്തര വിപണിയിൽ ലഭ്യത കുറയുമെന്ന ഭയം ഇല്ലാതാക്കാനും ഉദ്ദേശിച്ചുള്ളതാണ്, അരി വില ഇന്ത്യയിൽ ഇനിയും താഴേക്ക് കൊണ്ടുവരാനുള്ള വൻ നറ്റപടിയാണിപ്പോൾ.
ലോകത്ത് ഇപ്പോൾ അരിവില 20 മുതൽ 40 % വരെ ഉയർന്ന് കഴിഞ്ഞു.എന്നാൽ ഇന്ത്യയിൽ ആകട്ടേ കഴിഞ്ഞ ഒരു വർഷമായി അരിയുടെ ചില്ലറ വിൽപ്പന വിലയിൽ നേരിയ വർദ്ധനവ് മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇന്ത്യ അരി കയറ്റുമതി നിർത്തുന്നതോടെ ലോക രാജ്യങ്ങൾ വീണ്ടും വൻ ഭക്ഷ്യ പ്രതിസംന്ധിയിലും വിലകയറ്റത്തിലും ആകും എന്നുയ്ം ഉറപ്പാണ്. ലോകത്തേ രക്ഷിക്കുന്നതിനേക്കാൾ ആദ്യം സ്വന്തം രാജ്യത്തിന്റെ നില സുരക്ഷിതം ആക്കുകയാണിപ്പോൾ കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നയങ്ങൾ.
ഇന്ത്യ 140 ലധികം രാജ്യങ്ങളിലേക്ക് അരി കയറ്റുമതി ചെയ്യുന്നുണ്ട്.2022ല്‍ 17.86 ദശലക്ഷം ടണ്‍ ബസുമതി ഇതര അരി ഇന്ത്യ കയറ്റുമതി ചെയ്തു. ഏകദേശം 300 കോടിയോളം ആളുകള്‍ അരിയെ പ്രധാന ഭക്ഷണമായി കാണുന്നതായി പറയാം. ഇന്ത്യ കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ ഈ മേഖലകളില്‍ അരിയുടെ ലഭ്യതയില്‍ കുറവ് വരികയും അത് വിലക്കയറ്റത്തിലേക്ക് നയിക്കുകയും ചെയ്യും.
ഒരു വലിയ പ്രതിസന്ധി ലോകത്ത് വരികയാണ്. 10 കൊല്ലത്തിനിടെ ഉള്ള ഏറ്റവും വലിയ അരിവിലയിലേക്ക് ലോകം നീങ്ങും. ലോക അരി വിപണിയും രൂക്ഷമായ ക്ഷാമം ഉണ്ടാകും. ഈ പ്രതിസന്ധി ലോകമാകെ സാമ്പത്തിക തകർച്ചയിലേക്ക് നയിക്കും. ഭക്ഷ്യ ക്ഷാമം രൂക്ഷം ആകുകയോ വിലകയറ്റം കൊണ്ട് പൊറുതി മുട്ടുകയോ ചെയ്യും.
ബാങ്കുകൾ തകർച്ചയിലേക്ക് നീങ്ങും. പലിശ നിരക്കുകൾ ലോകത്ത് കുത്തനേ ഉയരുകയാണ്. ഇതിനെ എല്ലാം മുന്നിൽ കണ്ടാണ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ നീക്കങ്ങളും അരി കയറ്റുമതി നിരോധനവും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.