പുതിയ പാസ്‌പോർട്ടിന് "ഇനി ഡിജിലോക്കർ" ഓഗസ്റ്റ് 5 മുതൽ പുതിയ മാറ്റങ്ങൾ

പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുന്നവർ ഇനി ഡിജിലോക്കർ ഇൻസ്ററാൾ ചെയ്യണം. 

ഓഗസ്റ്റ് 5 മുതൽ, പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുന്നവർ ഡിജിലോക്കറിൽ ആവശ്യമായ അനുബന്ധ രേഖകൾ അപ്‌ലോഡ് ചെയ്യണമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. അതായത് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് അപേക്ഷകർ പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും, പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും ഡിജിലോക്കറിൽ ആവശ്യമായ അനുബന്ധ രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്

ഇത് മൊത്തത്തിലുള്ള പ്രോസസ്സിംഗ് സമയം കുറയ്ക്കുന്നതിന് സഹായകരമാകുമെന്നും, അപേക്ഷകർ രേഖകൾ ഡിജിലോക്കർ വഴി അപ്‌ലോഡ് ചെയ്തിട്ടുണ്ടെങ്കിൽ യഥാർത്ഥ രേഖകൾ ഇനി കൊണ്ടുപോകേണ്ടതില്ലെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

റീജിയണൽ പാസ്‌പോർട്ട് ഓഫീസുകൾക്ക് ഓരോ വർഷവും നൂറുകണക്കിന് പാസ്‌പോർട്ട് അപേക്ഷകൾ പ്രോസസ്സിംഗിനായി ലഭിക്കുന്നുണ്ട്. നേരത്തെ ഓഫീസുകൾ മുഖേനയുള്ള ഡോക്യുമെന്റ് വെരിഫിക്കേഷനിൽ ജനനത്തീയതിയിലും വ്യക്തിഗത വിശദാംശങ്ങളിലുമുൾപ്പെടെ പിശകുകൾ ഉയർന്നുവന്നിരുന്നു.

ഓൺലൈൻ അപേക്ഷാ സമർപ്പിക്കുന്നതിന് ഡിജിലോക്കർ വഴി ആധാർ രേഖകൾ സ്വീകരിക്കുന്നതും മന്ത്രാലയം നീട്ടിയിട്ടുണ്ട്. കൂടാതെ അപേക്ഷകർക്ക് ഇന്ത്യയിലെ താമസക്കാരാണ് എന്നതിനുള്ള തെളിവായി സ്വീകാര്യമായ രേഖകളുടെ ഒരു ലിസ്റ്റും സർക്കാർ നൽകിയിട്ടുണ്ട്. ആധാർ കാർഡ്, നിലവിലെ റേഷൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ഇലക്‌ട്രിസിറ്റി ബിൽ, ആദായനികുതി രേഖകൾ എന്നിവ ഇന്ത്യയിലെ താമസക്കാരാണെന്ന് തെളിയിക്കുന്നതിനുള്ള രേഖയായി നൽകാവുന്നതാണ്.

വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, ജനന സർട്ടിഫിക്കറ്റുകൾ, പാൻ കാർഡുകൾ, ആധാർ കാർഡുകൾ, പാസ്‌പോർട്ടുകൾ, വോട്ടർ ഐഡികൾ തുടങ്ങിയ നിർണായകവും ഔദ്യോഗികവുമായ രേഖകൾ സംരക്ഷിക്കാൻ നിങ്ങൾക്ക് ഡിജിലോക്കർ ഉപയോഗിക്കാവുന്നതാണ്. 
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !