ന്യൂദല്‍ഹി: ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-3 ന്റെ സോഫ്റ്റ് ലാന്‍ഡിംഗിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകം. ആഗസ്റ്റ് 23 വൈകീട്ട് ആറ് മണിക്കാണ് ചന്ദ്രയാന്‍-3 ന്റെ സോഫ്റ്റ് ലാന്‍ഡിംഗ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ വലിയ തീര്‍ച്ചയില്ല എന്നാണ് ഐ എസ് ആര് ഒയുടെ സ്പേസ് ആപ്ലിക്കേഷന്‍സ് സെന്റര്‍ ഡയറക്ടറും മുതിര്‍ന്ന ശാസ്ത്രജ്ഞനുമായ നിലേഷ് എം ദേശായി പറയുന്നത്.
മറ്റൊരു ദിവസം കൂടി പരിഗണിക്കുയെങ്കില് ആഗസ്റ്റ് 27 ആയിരിക്കും സോഫ്റ്റ് ലാന്‍ഡിംഗിന് പരിഗണിക്കുന്ന ദിവസം എന്നും അദ്ദേഹം വ്യക്തമാക്കി. 'ചന്ദ്രയാന്‍-3 ചന്ദ്രനില്‍ ഇറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് ലാന്‍ഡര്‍ മൊഡ്യൂളിന്റെ ക്ഷമതയും ചന്ദ്രനിലെ അവസ്ഥയും അടിസ്ഥാനമാക്കി ആ സമയത്ത് ലാന്‍ഡ് ചെയ്യുന്നത് ഉചിതമാണോ അല്ലയോ എന്ന കാര്യത്തില്‍ ഞങ്ങള്‍ തീരുമാനമെടുക്കും,' അദ്ദേഹം പറഞ്ഞു.
റഷ്യയുടെ ലൂണ -25 ദൗത്യത്തിന്റെ പരാജയത്തോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നേടുന്ന ആദ്യത്തെ രാജ്യമാകാനുള്ള അവസരവും ഇന്ത്യയ്ക്ക് കൈവന്നിരിക്കുകയാണ്. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ ഐഎസ്ആര്‍ഒയുടെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്ന് ജൂലൈ 14നാണ് ചന്ദ്രയാന്‍-3 കുതിച്ചുയര്‍ന്നത്.
അതേസമയം ഇന്ന് ഐഎസ്ആര്‍ഒ ചെയര്‍മാനും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായ ഡോ. എസ് സോമനാഥ് കേന്ദ്ര ആണവോര്‍ജ, ബഹിരാകാശ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗിനെ ന്യൂദല്‍ഹിയില്‍ സന്ദര്‍ശിച്ചിരുന്നു. കൂടിക്കാഴ്ചയില്‍ ആഗസ്റ്റ് 23-ന് തന്നെ ചന്ദ്രനില്‍ പേടകത്തിന്റെ ലാന്‍ഡിംഗ് നിശ്ചയിച്ച കാര്യം അദ്ദേഹം മന്ത്രിയെ അറിയിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.