എറണാകുളം; കുർബാന ഏകീകരണം ' ചർച്ചകൾ തുടരാൻ സിറോ മലബാർ സഭ സിനഡ് നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു. ചർച്ചകൾക്കായി ആർച്ച് ബിഷപ്പുമാരടങ്ങുന്ന ഒൻപതംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഏകീകൃത കുർബാന അർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആരും തടസ്സം നിൽക്കാൻ പാടില്ല.
സെൻറ് മേരിസ് ബസിലിക്ക അടക്കമുള്ള പള്ളികളിൽ ഏകീകൃത കുർബാന ആരംഭിക്കണം. മാർപാപ്പയുടെ നിർദ്ദേശം അനുസരിക്കാൻ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ തയ്യാറാകണം. നിർദ്ദേശങ്ങൾ അനുസരിച്ചാൽ എറണാകുളം അങ്കമാലി അതിരൂപതയുമായി സിനഡ് ചർച്ച നടത്തും എന്നിവയാണ് പ്രധാന നിർദേശങ്ങൾ.
കുർബാന തർക്കത്തിൽ മാർപാപ്പയുടെ പ്രതിനിധിയേയും തള്ളിയ അങ്കമാലി അതിരൂപതയുടെ നടപടി വിവാദമായിരുന്നു. വൈദികർക്കും വിശ്വാസികൾക്കുമായി പുറപ്പെടുവിച്ച സർക്കുലർ പള്ളികളിൽ വായിച്ചില്ല. മാർപാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ വാസിൽ പുറപ്പെടുവിച്ച സർക്കുലർ വായിക്കണം എന്ന് നിർദേശം നൽകിയിരുന്നു.
ഏകീകൃത കുർബാന നടപ്പാക്കുകയാണ് തന്റെ നിയമന ലക്ഷ്യമെന്നും അതിനു എല്ലാവരുടെയും പിന്തുണ വേണമെന്ന് പ്രതിനിധി പുറപ്പെടുവിച്ച സർക്കുലറിൽ നിർദേശിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.