ട്യൂഷൻ സെന്ററിൽനിന്ന് അമ്മയോടൊപ്പം വീട്ടിലേയ്ക്ക് പോകുന്നതിനിടയിൽ പന്ത്രണ്ടുകാരിക്ക് കുത്തേറ്റ് ദാരുണാന്ത്യം'

മുംബൈ;ട്യൂഷൻ സെന്ററിൽനിന്ന് അമ്മയോടൊപ്പം വീട്ടിലേയ്ക്ക് പോകുന്നതിനിടയിൽ പന്ത്രണ്ടുകാരിക്ക് കുത്തേറ്റ് ദാരുണാന്ത്യം' മുംബൈയിലെ കല്യാൻ ഈസ്റ്റിൽ ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. പ്രണിത ദാസ് എന്ന വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആദിത്യ കാംബ്ലി(20) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

തുടർച്ചയായി പ്രണയം നിരസിച്ചതോടെ ആദിത്യയ്ക്ക് പെൺകുട്ടിയോട് വൈരാഗ്യമുണ്ടായെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. 

ഇരുവരും ഒരേ പ്രദേശത്താണ് താമസിച്ചിരുന്നത്. ബുധനാഴ്ച രാത്രി പെൺകുട്ടിയുടെ വസതിക്കു മുന്നിൽ ആദിത്യ മണിക്കൂറുകളോളം ചുറ്റിത്തിരിഞ്ഞതായാണ് വിവരം. രാത്രി എട്ടോടെ സ്വകാര്യ ട്യൂഷൻ സെന്ററിൽനിന്ന് അമ്മയോടൊപ്പം പെൺകുട്ടി തിരിച്ചുവന്ന് വീട്ടിലേക്ക് കയറുന്നതിനിടെയാണ് സംഭവം. 

വീട്ടിലേക്കുള്ള പടികൾ കയറുന്നതിനിടെ പിന്നിലൂടെ എത്തിയ ഇയാൾ അമ്മയെ തള്ളിമാറ്റി പെൺകുട്ടിയെ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.ആദിത്യയിൽനിന്ന് തന്റെ മകളെ രക്ഷിക്കാൻ അമ്മ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പെൺകുട്ടിയുടെ നെഞ്ചിൽ ഗുരുതരമായ മുറിവുണ്ടായി. 

പെൺകുട്ടിയെ എട്ടോളം തവണ കുത്തിയെന്നാണ് റിപ്പോർട്ട്. അമ്മയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തിനു പിന്നാലെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ആദിത്യയെ പൊലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി.   

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !