''നാമനിർദേശ പത്രിക പിതാവിന്റെ കല്ലറയിൽ വെച്ച് പ്രാർത്ഥിച്ച് ചാണ്ടി ഉമ്മൻ 'ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ സിഒടി നസീറിന്റെ ഉമ്മ കെട്ടിവെക്കാനുള്ള പണം നൽകും''

കോട്ടയം;ചാണ്ടി ഉമ്മൻ അൽപ്പ സമയത്തിനുള്ളിൽ നാമനിർദേശ പത്രിക സമർപ്പിക്കും' നാമനിർദേശ പത്രിക ഉമ്മൻചാണ്ടിയുടെ കല്ലറയിൽ വച്ച് പ്രാർഥിച്ച്,മാതാവ് മറിയാമ്മ ഉമ്മന്റെ അനുഗ്രഹം വാങ്ങി ശേഷം പുതുപ്പള്ളി പള്ളിയിലേക്ക് പുറപ്പെട്ടു.

അവിടെ പ്രാർഥനകളിൽ പങ്കെടുത്ത ശേഷമാകും നാമനിർദേശ പത്രിക സമർപ്പിക്കാൻ പോകുക.  പാമ്പാടി ഇലക്ഷൻ കമ്മിറ്റി ഓഫീസ് സന്ദർശിച്ച ശേഷമാണ് പള്ളിക്കത്തോട്ടിലുള്ള പാമ്പാടി ബിഡിഒ ഓഫീസിൽ നാമനിർദേശ പത്രിക സമർപ്പിക്കുക. ഇന്ന് പതിനൊന്നരയോടെയാണ് പത്രിക സമർപ്പിക്കുക. 

ചാണ്ടി ഉമ്മന് കെട്ടി വെക്കാനുള്ള 10,001  രൂപ നൽകുന്നത് ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയായ സിഒടി നസീറിന്റെ ഉമ്മയാണ്. യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസിൽ വച്ചാണ് തുക കൈമാറുക. 

സ്ഥാനാർഥികൾക്ക് പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. പത്രികാ സമർപ്പണത്തിന് പിന്നാലെ അകലകുന്നം, കൂരോപ്പട പഞ്ചായത്തുകളിലും ചാണ്ടി ഉമ്മൻ പ്രചാരണം നടത്തും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !