തിരുവനന്തപുരം: കന്യാകുമാരി ജില്ലയിലെ അഞ്ചുഗ്രാമത്തിൽ അമ്മയേയും രണ്ട് പെൺമക്കളേയും മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുഗ്രാമം അഴകപുരം ഇന്ദിരാനഗർ സ്വദേശി യേശുദാസന്റെ ഭാര്യ അനിത (45)യേയും 19,16 വയസ്സുള്ള പെൺകുട്ടികൾ എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
അനിതയുടെ ഭർത്താവ് യേശുദാസൻ പത്ത് വർഷം മുൻപ് മരിച്ചിരുന്നു. യേശുദാസിന്റെ മരണ ശേഷം അനിതയാണ് മക്കളെ വളർത്തിയത്. പത്തൊമ്പത് വയസ്സുള്ള മൂത്തമകൾ കോളേജ് വദ്യാർത്ഥിനിയും ഇളയമകൾ പ്ലസ് വൺ വിദ്യാർത്ഥിനിയുമാണ്. അനിതയ്ക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതായും സൂചനയുണ്ട്.വ്യാഴാഴ്ച രാവിലെയാണ് മൂന്നുപേരേയും മരിച്ചനിലയിൽ കണ്ടെത്തിയത്.
വീടിന്റെ വാതിൽ ഏറെ സമയം കഴിഞ്ഞിട്ടും തുറക്കാത്തതിനാൽ അയൽവാസികൾ ജനൽ വഴി നോക്കിയപ്പോഴാണ് തുങ്ങിയ നിലയിൽ കണ്ടത്. തുടർന്ന് അഞ്ച്ഗ്രാമം പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി മൃതദേഹങ്ങൾ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അനിതയുടെ അസുഖം മൂലം മൂന്ന് പേരും ആത്മഹത്യ ചെയ്താകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.