കൊച്ചി:ആലുവയില്‍ വിദ്യാര്‍ത്ഥിയെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ സ്വകാര്യ ബസ് ഡ്രൈവറുടേയും കണ്ടക്ടറുടേയും ലൈസന്‍സ് 20 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു.
ആലുവ കോമ്പാറ റൂട്ടിലോടുന്ന 'KL40 B8190 ആയിഷ മോള് ബസിലെ ജീവനക്കാരാണ് ഗുരുതരമായ നിയമ ലംഘനം നടത്തിയത്. ഡ്രൈവര്‍ എം.എച്ച്. ഷമീറിന്റേയും കണ്ടക്ടര്‍ ആന്റോ റാഫിയുടേയും ലൈസന്‍സ് 20 ദിവസത്തേക്ക് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്റ് ചെയ്തു. ഈ ബസ്സില്‍ വെച്ച് ആലുവ വിദ്യാധിരാജ വിദ്യാഭവനിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്കാണ് ദാരുണമായ അനുഭവമുണ്ടായത്.
പമ്പ് ജങ്ഷനില്‍ വെച്ച് കുട്ടി ഇറങ്ങുന്നതിന് മുന്‍പ് കണ്ടക്ടര്‍ പിന്നിലെ വാതില്‍ അടച്ച് ബസ് മുന്നോട്ടെടുക്കാന്‍ നിര്‍ദ്ദേശം നല്കി. ഇതോടെ കുട്ടിയുടെ ശരീരത്തിന്റെ പാതിഭാഗം ബസിനുള്ളിലും തലയുള്‍പ്പടെയുള്ള ഭാഗം ബസിന് പുറത്തേക്കുമായി 50 മീറ്ററോളം ബസ് മുന്നോട്ട് പോയി.
വഴിയാത്രക്കാരും ബസിലുള്ളവരും ഒച്ചവെച്ച് ബസ് നിറുത്താന്‍ ആവശ്യപ്പെട്ടു. എന്നിട്ടും അപകടത്തില്‍പ്പെട്ട കുട്ടിയെ റോഡില്‍ ഉപേക്ഷിച്ച് ചികിത്സ നല്‍കാതെ ബസ് ഓടിച്ചു പോവുകയായിരുന്നു. കുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം നടത്തി നടപടിയെടുത്തത്. അതേസമയം, കഴിഞ്ഞ ഒൻപതാം തിയതി നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പിനും കണ്ടെത്താനായിട്ടില്ല.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.