പത്തനംതിട്ട:സ്വകാര്യ ആശുപത്രിയില്‍ പ്രസവാനന്തര ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ കായംകുളം പുല്ലുകുളങ്ങര സ്വദേശിനി അനുഷയ്ക്കായി പുളിക്കീഴ് പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും.
താന്‍ ഒറ്റയ്ക്കാണ് കൃത്യം ആസൂത്രണംചെയ്തതെന്ന അനുഷയുടെ മൊഴികളിലെ ദുരൂഹതമാറ്റാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. വെള്ളിയാഴ്ച മൂന്ന് മണിയോടെയാണ് കരിയിലകുളങ്ങര സ്വദേശിനി സ്നേഹയെ (24) ഞരമ്പിലേക്ക് വായു കുത്തിവെച്ച് അനുഷ കൊല്ലാന്‍ ശ്രമിച്ചത്.സ്നേഹയുടെ ഭര്‍ത്താവ് അരുണുമായി ഒരുമിച്ച് ജീവിക്കാനായി ആഗ്രഹിച്ചാണ് കൊലപാതകശ്രമം നടത്തിയതെന്നാണ് അനുഷയുടെ മൊഴി. ശനിയാഴ്ച ഉച്ചയോടെ ചോദ്യംചെയ്യലിനായി അരുണിനെ പുളിക്കീഴ് പോലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചിരുന്നു.
ഇയാളും അനുഷയും തമ്മിലുള്ള വാട്സാപ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്തിരുന്നതിനാല്‍ ഇരു ഫോണുകളും പോലീസ് വിദഗ്ധ പരിശോധനയ്ക്ക് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അനുഷ കുടുംബസുഹൃത്തുമാത്രം ആണെന്നാണ് അരുണിന്റെ മൊഴി.അനുഷയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അഭിഭാഷകന് പറഞ്ഞു. ആശുപത്രിയില്‍ കഴിഞ്ഞിരുന്ന സ്നേഹയും, കുഞ്ഞും വീട്ടിലേക്ക് മടങ്ങി.
വിഷയത്തിൽമനുഷ്യാവകാശ കമ്മിഷന് സ്വമേധയാ കേസെടുത്തു മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലാ പോലീസ് മേധാവിയും ജില്ലാ മെഡിക്കല്‍ ഓഫീസറും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന് അംഗം വി.കെ.ബീനാകുമാരി നിര്‍ദേശിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.