മകളെ ശല്യം ചെയ്തത് വിലക്കിയ പിതാവിനെ പാമ്പിനെ കൊണ്ട് കൊല്ലിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ.

തിരുവനന്തപുരം:മകളെ ശല്യം ചെയ്തത് വിലക്കിയ പിതാവിനെ  പാമ്പിനെ കൊണ്ട് കൊല്ലിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. കാട്ടക്കടയിൽ സംഭവം നടന്നത്. അമ്പലത്തിൻ കാല രാജുവിനെ ആണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. കിച്ചു എന്ന ഗുണ്ട് റാവു ആണ് പൊലീസിന്റെ പിടിയിലായത്.


മകളെ ശല്യം ചെയ്തത് വിലക്കിയതിനുള്ള പ്രതികാരമായിട്ടായിരുന്നു കൊലപാതക ശ്രമം നടത്തിയത്. പ്രതിക്കെതിരെ കൊലപാതക ശ്രമത്തിന് കാട്ടക്കട പൊലീസ് കേസെടുത്തിട്ടുണ്ട്.

ജനലിലൂടെ രാജുവിന്‍റെ  മുറിയിലേക്ക് പ്രതി പാമ്പിനെ ഏറിയുകയായിരുന്നു. പാമ്പിനെ എറിഞ്ഞുവെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് പരാതിപ്പെട്ടപ്പോള്‍ പൊലീസ് ആദ്യം വിശ്വസിച്ചില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ആക്രമണ സംഭവം സത്യമാണെന്ന് മനസിലായത്. 

രാജുവിന്‍റെ മകളെ പ്രതി പല തവണ ശല്യം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് രാജുവിനെ കൊല്ലാന്‍ പ്രതി ശ്രമിച്ചത്. സംഭവത്തില്‍ കാട്ടക്കട പോലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !