വടംവലി മത്സരം സംബന്ധിച്ച തർക്കം'വീട് ആക്രമിച്ച് ഉമ്മറത്ത് റീത്തു വെച്ച് ഗുണ്ടകളുടെ ഭീഷണി

ആലപ്പുഴ;വടംവലി മത്സരം സംബന്ധിച്ച തർക്കം'വീട് ആക്രമിച്ച് ഉമ്മറത്ത് റീത്തു വെച്ച് ഗുണ്ടകളുടെ ഭീഷണി. ശൂരനാട് തൃക്കുന്നപ്പുഴ കിഴക്കേതിൽ വിജയമ്മയുടെ വീടാണു കഴിഞ്ഞ ദിവസം പുലർച്ചെ അക്രമിസംഘം അടിച്ചുതകർത്തത്. പുതിയ വീടിന്റെ നിർമാണം നടക്കുന്നതിനാൽ കുടുംബം താമസിച്ചിരുന്ന താൽക്കാലിക ഷെഡാണു തകർത്തത്. ഗൃഹോപകരണങ്ങളും വൈദ്യുതി സംവിധാനങ്ങളും നശിപ്പിച്ചു. സംഭവസമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല.

മുൻവൈരാഗ്യമാണു അക്രമത്തിന്റെ പിന്നിലെന്നും പ്രദേശത്തെ ചില യുവാക്കളാണ് അക്രമം നടത്തിയതെന്നും പൊലീസ് പറഞ്ഞു. സംശയമുള്ള ചിലരുടെ പേരിൽ ശൂരനാട് പൊലീസിൽ കുടുംബം പരാതി നൽകി. വിജയമ്മയുടെ മകൻ അനൂപും ശൂരനാട് കെസിടി ജംക്‌ഷനു സമീപത്തെ യുവാക്കളും തമ്മിൽ എട്ടു വർഷം മുൻപു വടംവലി സംബന്ധിച്ച് തർക്കമുണ്ടായി. ഇതേ തുടർന്നു സംഘർഷമുണ്ടായി. പിന്നീട് കേസ് ഒത്തുതീർപ്പായി.

വിദേശത്തേക്കു പോയ അനൂപ് അടുത്തിടെ നാട്ടിലെത്തി. കഴിഞ്ഞ 30നു രാത്രി ഭരണിക്കാവിൽ അനൂപിനെയും സുഹൃത്ത് രഞ്ജിത്തിനെയും ഇതേ അക്രമിസംഘം ആക്രമിച്ചു പരുക്കേല്‍പ്പിച്ചു. രഞ്ജിത്തിന്റെ വീട്ടിലെത്തി ബൈക്കുകളും തകർത്തു. അക്രമം ഉണ്ടാകുമെന്ന് ഭയന്നു അനൂപും മാതാപിതാക്കളും സമീപത്തെ ബന്ധു വീടുകളിലാണ് കഴിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുകയാണെന്നു പൊലീസ് പറഞ്ഞു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !