ഹിമാചലില്‍ വീണ്ടും മേഘവിസ്‌ഫോടനം; ഉത്തരാഖണ്ഡിിലും കനത്ത മഴ ' നിരവധി വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി, വരും മണിക്കൂറിലും മഴ തുടരുമെന്ന് മുന്നറിയിപ്പ്

ഹിമാചൽ; ഹിമാചൽ പ്രദേശിൽ കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നു മേഘവിസ്‌സ്‌ഫോടനത്തിലും മണ്ണിടിച്ചിലിലും നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു.  കങ്കറ, ചംബ, ഹമിര്‍പുര്‍, മണ്ഡി, ബിലാസ്പുര്‍, സോളന്‍, ഷിംല, കുളു ജില്ലകളിലാണ് ജാഗ്രത നിര്‍ദേശം. ഈ സീസണില്‍ ഹിമാചല്‍ മൂന്നാം തവണയാണ് പ്രകൃതിക്ഷോഭത്തിന് ഇരയാകുന്നത്.

ഷിംല/ഡെറാഡൂണ്‍: ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും വീണ്ടും മഴക്കെടുതി. എട്ട് ജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദേശിച്ചു. കങ്കറ, ചംബ, ഹമിര്‍പുര്‍, മണ്ഡി, ബിലാസ്പുര്‍, സോളന്‍, ഷിംല, കുളു ജില്ലകളിലാണ് ജാഗ്രത നിര്‍ദേശം.

സുബതുവില്‍ മേഘവിസ്‌ഫോടനമുണ്ടായി. നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. ദേശീയപാത 21ല്‍ മണ്ണിടിച്ചിലുണ്ടായി. നിരവധി വീടുകള്‍ക്ക് വിള്ളലുണ്ടായി. ഗ്രാമങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. നദികള്‍ കരകവിഞ്ഞ ഒഴുകുകയാണ്. എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് മൂന്ന് ദിവസം അവധി നല്‍കി.

ആയിരക്കണക്കിന് ആളുകളെ വിവിധ ദുരിതാശ്വാസ ക്യാമ്പുകയിൽ സുരക്ഷിതരായി പാർപ്പിച്ചിരിക്കുന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.വരും മണിക്കൂറിലും ഇരു സംസ്ഥാനങ്ങളിലും  കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !