പൂഞ്ഞാറിൽ പുലർച്ചെ വീടിന് തീപിടിച്ച് കുടുംബാംഗംങ്ങൾക്ക് ഗുരുതരമായി പൊള്ളലേറ്റു

ഈരാറ്റുപേട്ട;പൂഞ്ഞാർ പന്ത്രണ്ടാം വാർഡിൽ പുലർച്ചെ വീടിന് തീപിടിച്ച് നാലുപേർക്ക് പൊള്ളലേറ്റു.ഇന്ന് പുലർച്ചെയായിരുന്നു അപകടം വീടിന്റെ പിന്നിൽ നിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് വീടിനുള്ളിലായിരുന്ന കുടുംബാംഗങ്ങൾ രക്ഷപെടുന്നതിനിടയിൽ പൊള്ളലേൽക്കുകയിരുന്നു.

മീറ്റർ ബോക്സിൽ നിന്നാണ് തീപടർന്നതെന്ന് പ്രാഥമിക നിഗമനം.ചേന്നാട് മുളകുന്നത്ത് അനിലിന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന വണ്ടാനത്ത് മധു,ഭാര്യ ആശ മകൾ മോനിഷ മകൻ മനീഷ് എന്നിവരെ പൊള്ളലേറ്റതിനെ തുടർന്ന് പാലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഏറെ നാളായി ചേന്നാട് അമ്പലം ഭാഗത്തു ചായക്കട നടത്തുന്ന ആളാണ് മധു. അപകടത്തിൽ മധുവിന്റെ ഭാര്യ ആശയ്ക്കും മകൾ മോനിഷക്കും ഗുരുതരമായി പൊള്ളലേറ്റതായി പ്രദേശ വാസികളും വാർഡ് മെമ്പർ സുശീല മോഹനനും പറഞ്ഞു.

ഈരാറ്റുപേട്ടയിൽ നിന്ന് എത്തിയ അഗ്നി ശമനയും പ്രദേശ വാസികളും  ചേർന്നാണ് തീയണച്ചത്.തീപിടുത്തത്തിൽ വീട് പൂർണ്ണമായും കത്തിനശിച്ചു.ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !