രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കാൻ താല്പര്യം ബോളിവുഡ് നടി ഷെർലിൻ ചോപ്ര

മുംബൈ;രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കാൻ താല്പര്യം ബോളിവുഡ് നടി ഷെർലിൻ ചോപ്ര.കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയുടെ പേരിൽ നടത്തിയ ഒരു പരാമർശം കൊണ്ട് വീണ്ടും വാർത്തകളിൽ നിറയുകയാണ് ചോപ്ര.

രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്നാണ് ഷെർലിൻ ചോപ്രയുടെ പ്രതികരണം. ആരാധകരുമായി സംവദിക്കുന്നതിനിടെ പാപ്പരാസികളുടെ ചോദ്യത്തിന് നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

മുംബൈയിലെ ബാന്ദ്രയിൽ ഫാൻസിനൊപ്പം സെൽഫിക്ക് പോസ് ചെയ്യവെയാണ് ചോദ്യമുയർന്നത്. രാഹുൽ ഗാന്ധിയെ വിവാഹം ചെയ്യാൻ തയ്യാറാണോ എന്നായിരുന്നു ചോദ്യം? രണ്ടാമതൊന്ന് ആലോചിക്കാതെ ‘അതെ’ എന്നായിരുന്നു ഷെര്‍ലിൻ്റെ മറുപടി. 'തീർച്ചയായും, എന്നാൽ വിവാഹശേഷം എന്റെ കുടുംബപ്പേര് മാറ്റില്ല, ചോപ്രയായിതന്നെ തുടരാൻ ഞാൻ ആഗ്രഹിക്കുന്നു എന്നും നടിയും മോഡലുമായ ഷെർലിൻ ചോപ്ര പറഞ്ഞു. 

അപകീർത്തിക്കേസ് സ്റ്റേ ചെയ്തതും എം.പി സ്ഥാനം തിരികെ ലഭിച്ച് രാഹുൽ ഗാന്ധി പാർലമെന്‍റിലെത്തിയതുമെല്ലാം സജീവ ചർച്ചയിലിരിക്കെയാണ് നടിയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

ഷെർലിൻ ചോപ്ര പലപ്പോഴും വിവാദ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം, മുംബൈ ആസ്ഥാനമായുള്ള ഒരു ഫൈനാൻസിയർക്കെതിരെ നടി ജുഹു പൊലീസ് സ്റ്റേഷനിൽ പീഡനക്കേസ് ഫയൽ ചെയ്തിരുന്നു. 

വീഡിയോ റിക്കോർഡിങ്ങിനായി പണം നൽകാനെന്ന വ്യാജേന വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പീഡനശ്രമം എതിർത്തപ്പോൾ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തായും പരാതിയിൽ ഉന്നയിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !