ഉത്തർപ്രദേശ്:ലൈംഗികാതിക്രമം നടത്തിയ പ്രിന്‍സിപ്പലിനെതിരേ കര്‍ശന നടപടി ആവശ്യപ്പെട്ട് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ചോരകൊണ്ട് കത്തെഴുതി വിദ്യാര്‍ഥിനികള്‍.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ സ്കൂള്‍ വിദ്യാര്‍ഥിനികളാണ് തങ്ങളുടെ ദുരനുഭവം വിവരിച്ച് സ്വന്തം ചോരകൊണ്ട് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. അതിനിടെ, വിദ്യാര്‍ഥിനികള്‍ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ ആരോപണവിധേയനായ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. രാജീവ് പാണ്ഡെയെ പോലീസ് അറസ്റ്റ് ചെയ്തു.
സ്കൂളിലെ 12 വയസ്സ് മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള വിദ്യാര്‍ഥിനികളോട് പ്രിന്‍സിപ്പല്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. വിവിധ കാര്യങ്ങള്‍ പറഞ്ഞ് വിദ്യാര്‍ഥിനികളെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയ ശേഷം പ്രിന്‍സിപ്പല്‍ പെണ്‍കുട്ടികളുടെ ശരീരത്തില്‍ മോശമായി സ്പര്‍ശിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്നാണ് ആരോപണം.
സംഭവത്തെത്തുടര്‍ന്ന് കടുത്ത മാനസികസംഘര്‍ഷം അനുഭവിച്ച വിദ്യാര്‍ഥിനികള്‍ക്ക് വിവരം പുറത്തുപറയാന്‍ ആദ്യം ഭയമായിരുന്നു. പിന്നീട് വിദ്യാര്‍ഥിനികള്‍ ഇക്കാര്യം രക്ഷിതാക്കളെ അറിയിച്ചു. ഇതോടെ രക്ഷിതാക്കള്‍ സ്കൂളിലെത്തി പ്രിന്‍സിപ്പലിനെ ചോദ്യംചെയ്തു. എന്നാല്‍, സ്കൂളിലെത്തിയ രക്ഷിതാക്കളെ പ്രിന്‍സിപ്പല്‍ അസഭ്യം പറഞ്ഞു. ഇതോടെ സംഘടിച്ചെത്തിയ രക്ഷിതാക്കള്‍ പ്രിന്‍സിപ്പലിനെ മര്‍ദിക്കുകയും ഇയാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഈ സംഭവത്തിന് പിന്നാലെ പ്രിന്‍സിപ്പല്‍ തങ്ങളുടെ രക്ഷിതാക്കള്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയെന്നാണ് വിദ്യാര്‍ഥിനികളുടെ കത്തില്‍ പറയുന്നത്. സ്കൂളില്‍ അതിക്രമിച്ചുകയറി മര്‍ദിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിന്‍സിപ്പല്‍ പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് പോലീസ് ഇരുകൂട്ടരുടെയും പരാതികളില്‍ കേസെടുത്തു. എന്നാല്‍, പോലീസിന്റെ ഭാഗത്തുനിന്ന് ഭീഷണി നേരിടേണ്ടിവന്നെന്നാണ് വിദ്യാര്‍ഥിനികളുടെ ആരോപണം.
പ്രിന്‍സിപ്പലിനെതിരേ പരാതിപ്പെട്ട വിദ്യാര്‍ഥിനികളെയും രക്ഷിതാക്കളെയും പോലീസ് സംഘം മണിക്കൂറുകളോളം കസ്റ്റഡിയില്‍വെച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് മുഖ്യമന്ത്രിക്ക് എഴുതിയ കത്തിലുള്ളത്. മണിക്കൂറുകളോളം തങ്ങളെ പോലീസ് സ്റ്റേഷനിലിരിക്കാന്‍ നിര്‍ബന്ധിച്ചു.
ഇതിനുപിന്നാലെ ഇനിമുതല്‍ ക്ലാസില്‍ കയറരുതെന്ന ഉത്തരവും സ്കൂള്‍ അധികൃതര്‍ പുറപ്പെടുവിച്ചു. പ്രിന്‍സിപ്പല്‍ ആര്.എസ്.എസ്. പ്രവര്‍ത്തകനായതിനാലാണ് പോലീസ് നടപടിയെടുക്കാന്‍ മടിക്കുന്നതെന്നാണ് തങ്ങളുടെ രക്ഷിതാക്കള്‍ പറഞ്ഞതെന്നും സംഭവത്തില്‍ മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് സംസാരിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും വിദ്യാര്‍ഥിനികളുടെ കത്തിലുണ്ട്.
'അയാളുടെ ഉപദ്രവത്തിനിരയായ ഞങ്ങള്‍ക്ക് മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ആഗ്രഹമുണ്ട്. അതിനാല്‍ താങ്കളെ നേരിട്ടുകാണാന്‍ ഞങ്ങളെയും ഞങ്ങളുടെ രക്ഷിതാക്കളെയും അനുവദിക്കണം.
ഞങ്ങളെല്ലാം താങ്കളുടെ പെണ്മക്കളാണ്''സ്വന്തം ചോരയില്‍ വിദ്യാര്‍ഥികള്‍ എഴുതി.'അതേസമയം, സ്കൂളില്‍ നടന്ന സംഘര്‍ഷത്തിന് പിന്നാലെ പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തതായാണ് പോലീസിന്റെ പ്രതികരണം. കേസില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഗാസിയാബാദിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ സലോണി അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.