ഡൽഹി;ഡൽഹിയിൽ ആമസോൺ മാനേജരെ നടുറോഡിൽ വെടിവച്ചു കൊന്നു.സുഹൃത്തിനൊപ്പം ബൈക്കിൽ വരികയായിരുന്ന ഹർപ്രീത് ഗിൽ എന്നയാളാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
ഭജൻപുര മേഖലയിലെ സുഭാഷ് വിഹാറിലൂടെ ബൈക്കിൽ വരുമ്പോഴാണ് ഹർപ്രീതിനെതിരെ ആക്രമണമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.ആമസോണിൽ സീനിയർ മാനേജരാണ് ഹർപ്രീത് ഗിൽ. ഇദ്ദേഹത്തിന്റെ വലതു ചെവിയുടെ പിന്നിലൂടെ തലയിൽ തുളച്ചുകയറിയ വെടിയുണ്ട, മറുവശത്തുകൂടി പുറത്തു പോയതായി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ജോയ് ടിർക്കി വെളിപ്പെടുത്തി. ആക്രമണത്തിനു പിന്നാലെ വെടിയുതിർത്തവർ രക്ഷപ്പെട്ടു. ഇവരെ തിരിച്ചറിയാൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ഗില്ലിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. മുപ്പത്തിരണ്ടുകാരനായ ഇയാൾ ഭജൻപുര സ്വദേശിയാണ്. ഗില്ലും സുഹൃത്തും ബൈക്കിൽ വരുമ്പോൾ സ്കൂട്ടറിലും ബൈക്കിലുമായെത്തിയ അഞ്ചംഗ സംഘം തടഞ്ഞുനിർത്തി ആക്രമിച്ചെന്നാണ് പൊലീസ് ഭാഷ്യം. ബൈക്ക് തടഞ്ഞുനിർത്തിയ ഉടനെ ഇവർ വെടിയുതിർക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.