തിരുവല്ലയിൽ അതിർത്തി തർക്കത്തെ തുടർന്ന് ഉണ്ടായ കലഹത്തിൽ വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

പത്തനംതിട്ട ;തിരുവല്ലയിൽ അതിർത്തി തർക്കത്തെ തുടർന്ന് ഉണ്ടായ കലഹത്തിൽ വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ രണ്ടു പ്രതികൾ അറസ്റ്റിൽ. നിരണം സ്വദേശികളായ ചന്ദ്രൻ, രാജൻ എന്നിവരാണ് പിടിയിലായത്.

അതിർത്തി തർക്കത്തിനിടെ ഉണ്ടായ സംഘർഷത്തിലാണ് വീട്ടമ്മയ്ക്ക് തലക്കടിയേറ്റത്. നിരണം സ്വദേശിയായ ആറ്റുപറയിൽ വിജയന്റെ ഭാര്യ രാധയാണ് ബന്ധുക്കൾ തമ്മിലുള്ള അതിർത്തി തർക്കത്തിനിടയിലെ സംഘർഷത്തിൽ അടിയേറ്റ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിയോടുകൂടിയാണ് സംഭവം. ഏറെനാളായി രാധയുടെ ഭർത്താവ് വിജയനും ബന്ധുക്കളായ ചന്ദ്രനും രാജനും തമ്മിൽ വഴിയെ ചൊല്ലി അതിർത്തി തർക്കം ഉണ്ടായിരുന്നു. കഴിഞ്ഞദിവസം ഇരു കൂട്ടരും തമ്മിലുള്ള തർക്കം രൂക്ഷമായി. വാക്കുതർക്കം സംഘർഷത്തിലേക്ക് കലാശിച്ചപ്പോൾ പിടിച്ചു മാറ്റാൻ എത്തിയതാണ് രാധ. 

ഇരുകൂട്ടരെയും പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിന് ഇടയിലാണ് രാധയ്ക്ക് അടിയേറ്റത്. ആക്രമണത്തിൽ രാധയുടെ മൂക്കിനാണ് ഗുരുതരമായി പരിക്കേറ്റിരുന്നു. നാട്ടുകാർ ഇടപെട്ട് ഉടനെ തന്നെ രാധയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു.

ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ടാണ് രാധ മരിച്ചത്. മരണം സ്ഥിരീകരിച്ചതിന് പിന്നാലെ  രണ്ടു പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !