ആലപ്പുഴ;ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 8 ആം വാർഡ് എ ഡി എസ് മലർവാടി ഗ്രുപ്പിന്റെ പൂ കൃഷി വിളവെടുപ്പ് വടക്കുംകര ക്ഷേത്രത്തിനു സമീപത്തെ പുരയിടത്തിൽ വച്ച് ആർ.നാസർ (മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്) നിർവഹിച്ചു. കുടുംബശ്രീ മിഷൻ ആണ് ഇതിനായുള്ള തൈകൾ തന്ന് സഹായിച്ചത്.
വാർഡ്8 ലെ എ ഡി എസ് പ്രവർത്തകരും വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡന്റും ആയ സുധീഷും മേൽനോട്ടത്തിലാണ് പൂ പാടം ഒരുക്കിയത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സുധീഷ് അധ്യക്ഷത വഹിച്ചു. ആശംസകൾ അർപ്പിച്ചുകൊണ്ട്പി ആർ റോയ്, ഡി വി വിമൽദേവ്, കെ കെ ഷിജി, ജയശ്രീ ബിജു, റെജി വി,ആശ കെ നായർ, സജി, വിജി രതീഷ്, അനീഷ് കുമാർ എന്നിവർ സംസാരിച്ചു. പ്രസിദ വിനോദ് സ്വാഗതം ആശംസിച്ചു. അത്തകളത്തിന് ആവശ്യമായ പൂക്കൾ ഇവിടെ വിൽക്കപ്പെടും ഏവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.