''ഇടതുപക്ഷത്തെ പിണക്കാതെ വെള്ളാപ്പള്ളി നടേശൻ' ഹൈന്ദവ വിശ്വാസികൾക്കിടയിൽ സർജിക്കൽ സ്ട്രെയ്ക്കുമായി തുഷാർ വെള്ളാപ്പള്ളി എൻഎസ്എസ് ആസ്ഥാനത്ത് ''

കോട്ടയം:വിശ്വാസത്തെ ഹനിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി.ഒരു മതത്തിന്റെയും ദൈവങ്ങളെക്കുറിച്ച് തങ്ങള്‍ മോശമായി സംസാരിക്കുന്നില്ലെന്നും തുഷാര്‍ പറഞ്ഞു.സ്പീക്കർക്കെതിരായ എൻഎസ്എസ് പ്രതിഷേധം നടക്കുന്നതിനിടെ,പെരുന്നയില്‍ എന്‍എസ്എസ് ആസ്ഥാനത്ത് സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു തുഷാര്‍.

കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടിടത്താണ് ഹിന്ദു സമൂഹത്തിനെതിരെ മോശം മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്. ഇവിടെ ആരെയും കൊല്ലാനോ കത്തിക്കാനോ ഒന്നും ഒരു ഹിന്ദു സംഘടനയും പറയുന്നില്ല. എന്നാല്‍ ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ മാത്രം ഹനിക്കുന്ന രീതിയില്‍ പറയുന്നത് തെറ്റാണ് എന്ന നയമാണ് എല്ലാവര്‍ക്കുമുള്ളത്.ഗണപതി ഞാന്‍ ആരാധിക്കുന്ന എന്റെ ദൈവമാണ്. 

ആ ദൈവത്തെക്കുറിച്ച് എന്തിനാണ് മോശം പറയുന്നത്? ക്രിസ്തുദേവനെക്കുറിച്ചോ നബിതിരുമേനിയെക്കുറിച്ചോ ഞങ്ങളാരും മോശം പറയുന്നില്ല. അതൊക്കെ മിത്താണെന്നോ, അങ്ങനെ പലതരം വ്യാഖ്യാനങ്ങള്‍ അവിടെയുമില്ലേ. അങ്ങനെ വ്യാഖ്യാനിച്ച് വിശ്വാസത്തെ ഹനിക്കുന്നത് തെറ്റാണ്.

എസ്എന്‍ഡിപി യോഗം എന്നും ഹിന്ദു വിഭാഗത്തിന് ഒപ്പമാണ്. വിശ്വാസത്തെ ഹനിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് എന്നും യോഗം എതിരാണെന്നും അതില്‍ പ്രത്യേകിച്ച് അഭിപ്രായം പറയേണ്ട കാര്യമില്ല”- തുഷാര്‍ പറഞ്ഞു. എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയത് സ്വകാര്യ സന്ദര്‍ശനത്തിന് ആണെന്ന് തുഷാര്‍ പറഞ്ഞു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !