തിരുവനന്തപുരം:തിരുവനന്തപുരത്ത് പ്രായമായ സ്ത്രീയെയും മകളെയും ഗുണ്ടകൾ വീട് കയറി മർദിച്ചതായി പരാതി. വഴിത്തർക്കത്തിന്റെ പേരിലാണ് മർദിച്ചതെന്ന് പരാതി. സംഭവത്തിൽ വെള്ളറട പൊലീസ് കേസെടുത്തു. വെള്ളറട മരപ്പാലം സ്വദേശി സുന്ദരി, മകൾ ഗീത എന്നിവർക്കാണ് മർദനമേറ്റത്.
കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. നാലുമാസമായി നടക്കുന്ന വഴിത്തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വഴിയുടെ കാര്യത്തിൽ സുന്ദരിക്കും ഗീതയ്ക്കും അനുകൂലമായി കോടതിയിൽ സ്റ്റേ നിലനിന്നിരുന്നു. ഇതിനിടെയാണ് ഗുണ്ടകളെത്തി മർദിച്ചെന്ന ആരോപണവുമായി ഇവർ രംഗത്തെത്തുന്നത്. ഇതിന് തെളിവായി സി.സി.ടി.വി ദൃശ്യങ്ങളും ഇവർ ഹാജരാക്കി.ഒരു മാസത്തോളം വെള്ളറട സ്റ്റേഷനിൽ കയറിയിറങ്ങിയിട്ടും പൊലീസ് കേസെടുത്തില്ലെന്ന ആരോപണമാണ് ഇവർ ഉന്നയിക്കുന്നത്. പൊലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്നും ആരോപണമുണ്ട്. എന്നാൽ വിഷയം വാർത്തയായതോടെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.