ഉപ്പളയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ മൊത്തവിതരണക്കാരൻ അറസ്റ്റിൽ പിടിച്ചെടുത്തത് 11,733 പാകറ്റ് ലഹരി വസ്തുക്കൾ

കാസർഗോഡ് ;ഉപ്പളയിൽ വീടിന് സമീപത്തെ ഷെഡില്‍ സൂക്ഷിച്ച 11,733 പാകറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാള്‍ അറസ്റ്റിലായി.


മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ മുഹമ്മദിനെ (49) യാണ് മഞ്ചേശ്വരം സിഐ പിപി രജീഷ്, എസ്‌ഐമാരായ അന്‍സാര്‍, നിഖില്‍, ഇന്റലിജന്‍സ് ഓഫീസര്‍ പ്രദീഷ് ഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 

വിവിധ സ്ഥലങ്ങളില്‍ വിതരണം ചെയ്യാനാണ് ഇവ സൂക്ഷിച്ചതെന്ന് മുഹമ്മദ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പെടെ നിരവധി പേരാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ ഉപയോഗിച്ച് വരുന്നതെന്നാണ് ആക്ഷേപം. 

കാന്‍സര്‍ ഉള്‍പെടെയുള്ള മാരക രോഗങ്ങള്‍ക്ക് ഇത്തരം ഉത്പന്നങ്ങളുടെ ഉപയോഗം കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. കര്‍ണാടക ഭാഗത്ത് നിന്നാണ് പുകയില ഉത്പന്നങ്ങള്‍ കൂടുതലായി കേരളത്തില്‍ എത്തുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !