വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കിയ തൃശൂർ സ്വദേശിനി അറസ്റ്റിൽ

കൊച്ചി:വ്യാജ ബോംബ് ഭീഷണി മുഴക്കിയതിനെ തുടർന്ന് നെടുമ്പാശേരിയിൽ വിമാനം പുറപ്പെടാൻ വൈകി. കൊച്ചി മുബൈ വിമാനമാണ് ഒരു മണിക്കൂറോളം പുറപ്പെടാൻ വൈകിയത്. ഇൻഡിഗോ വിമാനത്തിൽ മുംബൈക്കു പോകാനെത്തിയ തൃശൂർ സ്വദേശിനിയാണ് സുരക്ഷാ പരിശോധനക്കിടെ ബാഗേജിൽ ബോംബാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയത്.

ഇതിനെ തുടർന്ന് സുരക്ഷാ പരിശോധനയുടെ ഭാഗമായി വിമാനത്തിൽ വീണ്ടും പരിശോധ നടത്തുകയായിരുന്നു. സംഭവത്തിൽ യുവതിയെ നെടുമ്പാശേരി പൊലീസിന് കൈമാറി. യുവതിയെ കൂടുതൽ ചോദ്യം ചെയ്യും.

സമാന സംഭവം കഴിഞ്ഞ മാസവും നെടുമ്പാശേരിയിൽ  സംഭവിച്ചിരുന്നു. സംഭവത്തിൽ ഭീഷണി മുഴക്കിയ യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. എയർ അറേബ്യ വിമാനത്തിൽ പോകാനെത്തിയ അബ്ദുല്ല മുസബ് മുഹമ്മദ് അലി എന്നയാളാണ് വിമാനത്താവളത്തിൽ എത്തി ഭീഷണി ഉയർത്തിയത്.

വിമാനത്താവളത്തിൽ ചെക്ക് ഇൻ ചെയ്യാൻ എത്തിയപ്പോൾ ബാഗേജിൽ ബോംബുണ്ടെന്ന് പറഞ്ഞ് ഇയാൾ ബഹളം വെക്കുകയായിരുന്നു. 

ഇതോടെ ഇയാളെ സി.ഐ. എസ്.എഫ് കസ്റ്റഡിയിലെടുത്ത് ബാഗ് പരിശോധിച്ചു. എന്നാൽ പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. ബോംബ് ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് വിമാനത്തിലും സുരക്ഷാ പരിശോധന നടത്തിയാണ് പുറപ്പെട്ടത് 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !