ഇടുക്കി:കട്ടപ്പന നഗരത്തിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷിച്ച കട്ടപ്പന പൊലീസിന് ജനങ്ങളുടെ അഭിനന്ദനം.
ചേറ്റുകുഴി സ്വദേശിനിയായ യുവതിയാണ് തിങ്കളാഴ്ച വൈകിട്ടോടെ സെന്റ് ജോണ്‍സ് ആശുപത്രിയുടെ സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
കൈഞരമ്പ് മുറിച്ച് ചോരയൊലിക്കുന്നനിലയില്‍ കണ്ടെത്തിയ യുവതിയെ കട്ടപ്പന പ്രിന്‍സിപ്പല്‍ എസ്.ഐ. ലിജോ പി.മണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്. കാമുകനെ കാത്തിരുന്ന് വരാത്തതിന്റെ നിരാശയിലാണ് ആത്മഹത്യ ശ്രമമെന്ന് യുവതിയോട് അടുത്ത വൃത്തങ്ങൾ പറയുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.