കോട്ടയം:സ്‌പീക്കറുടെ പ്രസ്‌താവനക്ക് പിന്നിൽ ഹൈന്ദവ വിരോധമാണ് മാപ്പ് പറയണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. സ്‌പീക്കർ പറഞ്ഞത് ശാസ്ത്രമായേക്കാം.
എന്നാൽ വിശ്വാസത്തിൽ കവിഞ്ഞൊരു ശാസ്ത്രവും നിലനിൽക്കുന്നില്ല. ശാസ്ത്രം ഗണപതിക്ക് മാത്രം മതിയോ. മറ്റു മതങ്ങൾക്ക് വേണ്ടേ എന്നും സുകുമാരൻ നായർ ചോദിച്ചു. സ്പീക്കർ എ എൻ ഷംസീറിന്റെ പ്രസ്താവനക്കെതിരെ എൻഎസ്എസ് ഇന്ന് വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി സുകുമാരൻ നായർ ചങ്ങനാശേരി ഗണപതി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുകയും തേങ്ങ ഉടയ്ക്കുകയും ചെയ്തു.”ഷമീറിന്റെ പരാമർശങ്ങൾ ഹൈന്ദവ വിരോധം. ഹൈന്ദവ ജനതയുടെ ചങ്കിൽ തറച്ചു. എല്ലാ മതങ്ങളെയും അംഗീകരിച്ചു മുന്നോട്ടു പോകുന്നവരാണ് ഹിന്ദുക്കൾ. ഹൈന്ദവരെ ആക്ഷേപിച്ചാൽ വിട്ടുവീഴ്ച്ച ഇല്ലാത്ത എതിർപ്പ് നേരിടേണ്ടി വരും. ഹിന്ദു സംഘടനകൾക്കൊപ്പം യോജിച്ചു പ്രവർത്തിക്കും. ശബരിമല പ്രക്ഷോഭത്തിന് സാമാനമാണ് സാഹചര്യം. ഇത് സൂചന ആണ്. മറ്റു തീരുമാനങ്ങൾ പിന്നീട് അറിയിക്കും. അദ്ദേഹം സ്പീക്കർ സ്ഥാനത്ത് തുടരാൻ അർഹനല്ല. രാജി ആവശ്യപ്പെട്ടിട്ടില്ല. തനിക്ക് തെറ്റുപറ്റി എന്ന് ഷംസീർ മാപ്പ് പറയണം”- സുകുമാരൻ നായർ മാധ്യമങ്ങളോട് പറഞ്ഞു.ഷംസീറിന്റെ പ്രസ്താവനയ്ക്ക് പിന്നിൽ ഹൈന്ദവവിരോധമാണ് മാപ്പ് പറയണമെന്ന് ജി സുകുമാരൻ നായർ,നിശബ്ദനായി വെള്ളാപ്പള്ളി ''
0
ബുധനാഴ്ച, ഓഗസ്റ്റ് 02, 2023






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.