മാധ്യമത്തിലും റിപ്പോർട്ടർ ടിവിയിലും വാർത്തകൾ വന്നതിന് പിന്നാലെ വിഷയത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തി ബിജെപി ഇടുക്കി ജില്ലാ സെക്രട്ടറി സൗമ്യാ പി വി.

ഇടുക്കി;പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഇടതുപക്ഷ സ്ഥാനാർഥി ജെയ്ക്ക് സി തോമസിനെ അനുകൂലിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടു എന്ന് മാധ്യമത്തിലും റിപ്പോർട്ടർ ടിവിയിലും വാർത്തകൾ വന്നതിന് പിന്നാലെ വിഷയത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തി ബിജെപി ഇടുക്കി ജില്ലാ സെക്രട്ടറി സൗമ്യാ പി വി.

''ജയ്ക്കിന്റെ സ്ഥാനാർത്ഥിത്വം നിശ്ചയിച്ച ഉടനെ ജയ്ക്കു നിശ്ചയമായും ജയിക്കും എന്ന സിപിഎമ്മിന്റെ  പ്രതികരണങ്ങളെ ട്രോളി ജയ്ക്കിനെതിരെ താൻ ഇട്ട പോസ്റ്റാണ് ഇപ്പോൾ ജയ്ക്കിനെ അനുകൂലിച്ച് എഫ്ബിയിൽ പോസ്റ്റ് ഇട്ടു എന്ന രീതിയിൽ റിപ്പോർട്ടർ ചാനലും മാധ്യമവും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇത് തികച്ചും അവാസ്തവവും സത്യത്തിന് നിരക്കാത്തതുമാണ്. സോഷ്യൽ മീഡിയ പോറ്റുകളും വാർത്തകളും വളച്ചൊടിച്ച് ജനങ്ങൾക്കിടയിലും പാർട്ടിയിലും ഭിന്നിപ്പുണ്ടാക്കുക എന്നത് മാത്രമാണ് വ്യാജ വാർത്ത ചമയ്ക്കുന്നവരുടെ ലക്‌ഷ്യം.

ഭാരതീയ ജനതാ പാർട്ടിയുടെ അടിയുറച്ച പ്രവർത്തകയായ ഞാൻ സിപിഎമ്മിന്റെ പുതുപ്പള്ളി സ്ഥാനാർത്ഥി നിർണയത്തെ ട്രോളുക മാത്രമാണ് ആ പോസ്റ്റിൽ ചെയ്തിട്ടുള്ളതെന്നും സൗമ്യാ പറഞ്ഞു.

പുതുപ്പള്ളിയെ നയിക്കാൻ എന്ന് എഴുതിയതിനു ശേഷം ശോകം / നിരാശ എന്ന് തോന്നത്തക്ക രീതിയിലുള്ള ഒരു ഇമോജി കൂടി ഞാൻ നൽകിയിരുന്നു ....എന്നാൽ അത് മനപ്പൂർവ്വം വ്യാജ വാർത്ത ചമച്ചവർ ഒഴിവാക്കുകയും തങ്ങൾക്ക് അനുകൂലമാക്കി പോസ്റ്റിലെ വാക്കുകൾ വെട്ടിത്തിരുത്തുകയും ചെയ്തു.

നവമാധ്യമങ്ങളിലെ ട്രോളുകളെ അതേ സെൻസിൽ എടുക്കണമെന്ന് കൂടി അഭ്യർത്ഥിക്കുകയാണെന്നും സൗമ്യാ പറഞ്ഞു. താൻ ഇട്ട പോസ്റ്റിനെ സംബന്ധിച്ച് വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സൗമ്യാ അറിയിച്ചു.

കേരളം മുഴുവൻ ശ്രദ്ധിക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജയിക്കിനെ പോലെ ഒരു ദുർബലനായ  സ്ഥാനാർത്ഥിയെ  മത്സരത്തിനിറക്കിയ ഇടതുപക്ഷത്തിന്റെ നടപടി കൂടുതൽ ശോകമായി പോയി എന്ന് വീണ്ടും പറയുകയാണെന്നും സൗമ്യ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !