കെഎസ്ആർടിസിനുള്ളിൽ കണ്ടക്ടറുടെ സദാചാര ആക്രമണം' പരാതിക്ക് പിന്നാലെ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

തിരുവനന്തപുരം: സുഹൃത്തും ബന്ധുവുമായ പെൺകുട്ടിക്കൊപ്പം ഇരുന്നു യാത്ര ചെയ്തതിന് യുവാവിനെ മർദ്ദിച്ച കെഎസ്ആർടിസി ബസ് കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. വെള്ളറട ഡിപ്പോയിലെ സുരേഷ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. സുരേഷിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ ചട്ടലംഘനമെന്നാണ് കണ്ടെത്തൽ.

തിരുവനന്തപുരത്തുനിന്ന് വെള്ളറടയിലേക്കു പോയ ബസിൽ ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ബാലരാമപുരം സിസിലിപുരം സ്വദേശി ഋതിക് കൃഷ്ണ(23)നാണ് ബസിൽവെച്ച് കണ്ടക്ടറുടെ മർദനമേറ്റത്. ആദ്യം ടിക്കറ്റ് മെഷീൻ ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയും, പിന്നീട് അടിച്ചു തറയിലേക്ക് തള്ളിയിടുകയും ചെയ്തതായാണ് യുവാവ് പരാതിയിൽ പറയുന്നത്.

ഇരുവരും ഒരുമ്മിച്ചിരിക്കുന്നത് കണ്ട കണ്ടക്ടർ യുവാവിനോട് മാറിയിരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഇതിനു തയ്യാറാകാതിരുന്ന ഋതിക് കൃഷ്ണനെ കണ്ടക്ടർ അസഭ്യം പറയുകയും അക്രമിക്കുകയുമായിരുന്നു. തുടർന്ന് കണ്ടക്ടർ പൊലീസിനെ വിളിച്ചുവരുത്തി തന്നെ കൈയേറ്റം ചെയ്തെന്നാരോപിച്ച് ഋതികിനെ പൊലീസിനു കൈമാറുകയായിരുന്നു.

എന്നാൽ ബസിനുള്ളിൽ കണ്ടക്ടർ യുവാവിനെ കൈയേറ്റം ചെയ്യുന്ന ദൃശ്യം യാത്രക്കാരിലൊരാൾ പകർത്തി സാമൂഹികമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതോടെ സംഭവം വിവാദമായി. ഇതേത്തുടർന്ന് കണ്ടക്ടർ സുരേഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !