കോട്ടയം നഗര മധ്യത്തിൽ കെട്ടിടത്തിൽ നിന്നും ഇഷ്ടികയും സിമന്റും അടർന്ന് തലയിൽ വീണ് ലോട്ടറി സ്ഥാപനത്തിലെ ജീവനക്കാരന് ദാരുണാന്ത്യം

കോട്ടയം;നഗരമധ്യത്തിൽ നഗരസഭ ഓഫിസിനു എതിർവശത്തെ കെട്ടിടത്തിൽ നിന്നും ഇഷ്ടിക അടന്നു വീണ് ലോട്ടറി സ്ഥാപനത്തിലെ ജീവനക്കാരന് ദാരുണാന്ത്യം. 

തിരുനക്കര മീനാക്ഷി ലക്കി സെന്ററിലെ ജീവനക്കാരൻ ജിനോ (49) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെ കോട്ടയം നഗരസഭ ഓഫിസിന് എതിർ വശത്തെ ബിൽഡിംങിലായിരുന്നു സംഭവം. 

കെട്ടിടത്തിനു മുകളിലെ ജനൽ പാളിയിൽ സ്ഥാപിച്ചിരുന്ന ഇഷ്ടിക അടർന്നു വീഴുകയായിരുന്നു. തലയിലും ശരീരത്തിലും ഇഷ്ടിക പതിച്ച് ഗുരുതരാവസ്ഥയിലായ ഇയാളെ ഉടൻ തന്നെ ജില്ലാ ജനറൽ ആശുപത്രിയിൽ എ്ത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

അപകടം സംഭവിച്ചത് എങ്ങിനെ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുക്കും.അതേ സമയം നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെന്നും ഭിത്തികളിൽ നിന്നും മുകളിൽ നിന്നുമായി സിമന്റും കോൺക്രീറ്റ് കഷണങ്ങളും ഇളകി വീഴുന്നത് പതിവാണെന്നും വിവിധ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും പറഞ്ഞു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !