കേരള തമിഴ്നാട് അതിർത്തിയിൽ മലയാളി ട്രെവർക്ക് മർദ്ദനം'കേരളത്തിൽ നിന്ന് എത്തുന്ന വാഹനങ്ങൾ നോട്ടമിട്ട് അതിർത്തിയിൽ തമിഴ് സംഘങ്ങൾ

നെടുങ്കണ്ടം;തോട്ടം തൊഴിലാളികളുമായി പോകുകയായിരുന്ന വാഹനത്തിലെ ഡ്രൈവർക്ക് കേരള തമിഴ്നാട് അതിർത്തിയിൽ ക്രൂര മർദനം. സംഭവത്തിൽ കമ്പംമെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കമ്പംമെട്ടിന് സമീപം കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തമിഴ്നാട്ടിൽ നിന്നും തോട്ടം മേഖലയിലേക്ക് തൊഴിലാളികളുമായെത്തിയ വാഹനം ജോലി കഴിഞ്ഞ് വൈകിട്ട് തമിഴ്നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഡ്രൈവർക്ക് നേരെ ആക്രമണമുണ്ടായത്.

തൊഴിലാളികൾ സഞ്ചരിച്ചിരുന്ന വാഹനം ഹോൺ മുഴക്കി മറ്റൊരു വാഹനത്തിന്റെ മുന്നിൽ കയറാൻ ശ്രമിച്ചു. ഇതോടെ മുൻപിൽ സഞ്ചരിച്ചിരുന്ന വാഹനത്തിലെ യാത്രികർ തൊഴിലാളികളുടെ വാഹനം തടഞ്ഞുനിർത്തി ഡ്രൈവറെ മർദിച്ചു. 

മർദിച്ചവർ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. ഡ്രൈവറെ മർദിക്കുന്നതിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് കേസെടുത്തു. 

അതിനിടെ, തമിഴ്നാട്ടിൽ നിന്നും എത്തിയ തൊഴിലാളി സ്ത്രീകളോട് മോശമായി പെരുമാറി എന്ന രീതിയിൽ വാട്സാപ്പിൽ വ്യാജ സന്ദേശം പരത്തിയത് ഭീതിയുണ്ടാക്കി. ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ തമിഴ്നാട്ടിലും പ്രതിഷേധം ഉയർന്നു. 

കേരള വാഹനങ്ങൾ തടയാൻ ആഹ്വാനം ഉണ്ടായിരുന്നു. കമ്പംമെട്ട് പൊലീസ് കേസ് റജിസ്റ്റർ ചെയ്തതിനാൽ പ്രക്ഷോഭ പരിപാടികളിൽ നിന്നും പിൻമാറുന്നതായി പ്രാദേശിക നേതാക്കൾ വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !