വേഴാങ്ങാനം:ചിങ്ങം 1 കർഷക ദിനത്തോടനുബന്ധിച്ച് പ്രദേശത്തെ മുതിർന്ന കർഷകനും,ഭരണങ്ങാനം പഞ്ചായത്ത് കർഷക അവാർഡ് ജേതാവുമായ ചെല്ലപ്പൻ കാഞ്ഞിരത്തിങ്കലിനെ വേഴാങ്ങാനം സെന്റ് ജോസഫ്സ് എൽ.പി.സ്കൂളിലെ കുട്ടികളും അധ്യാപകരും ചേർന്ന് ആദരിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.റാണി പോൾ അദ്ദേഹത്തെ പൊന്നാട അണിയിച്ചു.സ്കൂൾ പി.ടി.എ.പ്രസിഡന്റ് ശ്രീമതി.ആശ വിൻസന്റ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
തുടർന്ന് നടന്ന കൃഷി വിജ്ഞാന സദസ്സിൽ അദ്ദേഹം തന്റെ പഴയകാല കൃഷിയനുഭവങ്ങളും രീതികളും കുട്ടികളുമായി സംവദിക്കുകയും കൃഷിയുടെ മഹത്വത്തെക്കുറിച്ച് വിശദീകരിക്കുകയും, കുട്ടികൾ മികച്ച കർഷകരായി മാറണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.