നാമജപ യാത്ര നടത്തിയ എൻഎസ്എസ് നേതാക്കൾക്കും സമുദായ അംഗങ്ങൾക്കുമെതിരെ കേസെടുത്ത നടപടി പ്രതിഷേധാർഘം കെ സുരേന്ദ്രൻ

കോഴിക്കോട് ;സ്പീക്കര്‍ എ.എന്‍.ഷംസീറിന്‍റെ ഹൈന്ദവ വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ നായർ സമുദായ അംഗങ്ങൾ നാമജപയാത്ര നടത്തിയതിൽ കേസെടുത്തതിനെ വിമർശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. 

എന്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് എതിരെ ക്രിമിനല്‍ കേസ് എടുക്കാനുള്ള ഇടതുപക്ഷ സര്‍ക്കാര്‍ തീരുമാനം കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ്. അങ്ങേയറ്റം ധിക്കാരപരമായ നിലപാടിലേക്കാണു സര്‍ക്കാര്‍ പോകുന്നത്. സര്‍ക്കാര്‍ മനപ്പൂര്‍വം പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്.

സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കള്ളക്കേസെടുത്ത് അടിച്ചമര്‍ത്താം എന്ന ധാരണയിലാണ് സര്‍ക്കാര്‍. ഇത് ഒരു വിഭാഗത്തെ അധിക്ഷേപിക്കാനും മതഭീകരവാദ ശക്തികളെ പ്രോത്സാഹിപ്പിക്കാനുമുള്ള സര്‍ക്കാരിന്റെ ശ്രമമാണ്.

മതമൗലികവാദികളുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് നേടാനാണു കേസെടുത്തത്. കേസെടുക്കേണ്ടതു ഷംസീറിന് എതിരെയാണ്. അദ്ദേഹം ഒരു മതത്തെ നിന്ദിക്കുകയും സ്വന്തം മതത്തെ പുകഴ്ത്തുകയും ചെയ്യുന്ന പ്രസ്താവനയാണ് നടത്തിയത്.

ഇന്ന് പുറത്തിറങ്ങിയ ഷംസീറിന്റെ വിഡിയോയില്‍ അദ്ദേഹം ഇസ്‌ലാമിന്റെ ആചാരങ്ങളെ കുറിച്ചും മഹത്വത്തെ കുറിച്ചും വാതോരാതെ പുകഴ്ത്തുകയാണ്. ഹിന്ദുമതത്തെ പരസ്യമായി ആക്ഷേപിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.സമൂഹത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

സമാധാനപരമായി സമരം ചെയ്തവര്‍ക്ക് എതിരെ കേസെടുത്തതിൽ ബിജെപി സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. ശബരിമല പ്രക്ഷോഭകാലത്തെ സാഹചര്യങ്ങളെ അതേപടി ഓര്‍മിപ്പിക്കുന്നതാണ് ഇപ്പോഴത്തെ നടപടി. അന്ന് അരലക്ഷത്തോളം പേർക്കെതിരെയാണ് കേസെടുത്തത്.

പതിനായിരക്കണക്കിനു പേരെ കള്ളക്കേസില്‍ കുടുക്കി. ആയിരക്കണക്കിനു പേരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. അതിന് സമാനമായ സാഹചര്യമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ഇക്കാര്യത്തില്‍ എന്‍എസ്എസ് ഒറ്റയ്ക്കല്ലെന്ന് സര്‍ക്കാര്‍ മനസ്സിലാക്കണം.

വിഷയത്തില്‍ വിശദീകരണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകണം. മുസ്‌ലിം വോട്ടുബാങ്ക് ലക്ഷ്യംവച്ചുള്ള വിനാശകരമായ നിലപാടിലേക്കാണു സിപിഎം നീങ്ങുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ധ്രുവീകരണമാണ് നടക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !