പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാലും നാമനിർദേശ പത്രിക സമർപ്പിച്ചു.

കോട്ടയം:പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാലും നാമനിർദേശ പത്രിക സമർപ്പിച്ചു. ഉപവരണാധികാരിയുടെ ഓഫീസായ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിൽ ആണ് ഇരുവരും പത്രിക സമർപ്പിച്ചത്.

പാമ്പാടി യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിന്ന് പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചാണ്ടി ഉമ്മനൊപ്പം പത്രിക സമർപ്പിക്കാൻ എത്തിയിരുന്നു.

എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാലിനൊപ്പം.ഡോ:രാധാമോഹൻ അഗർവാൾ,വി മുരളീധരൻ,കെ സുരേന്ദ്രൻ,അഡ്വ:എപി. അബ്ദുളളക്കുട്ടി,അനിൽ കെ ആൻ്റണി,പി കെ കൃഷ്ണദാസ്,അഡ്വ;ജയസൂര്യൻ,എൻ ഹരി എന്നിവർ ഉൾപ്പെടെ വിവിധ പ്രധാന നേതാക്കൾ പ്രകടനമായാണ് പത്രിക സമർപ്പിക്കാൻ എത്തിയത്.

എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസ് കഴിഞ്ഞ ദിവസം പത്രിക സമർപ്പിച്ചിരുന്നു. എം വി ഗോവിന്ദൻ , ഇ പി ജയരാജൻ തുടങ്ങിയ നേതാക്കൾക്കൊപ്പം പ്രകടനമായെത്തിയാണ് കോട്ടയം ആര്‍ഡിഒയ്ക്ക് മുന്നിൽ പത്രിക നൽകിയത്. മൂന്ന് സെറ്റ് പത്രികയാണ് ജെയ്ക് സമർപ്പിച്ചത്. 

സിപിഐ ജില്ലാ സെക്രട്ടറി വി ബി ബിനു കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു എന്നിവർ സ്ഥാനാർത്ഥിക്കൊപ്പമെത്തി. ജെയ്ക്കിനു കെട്ടിവയ്ക്കാനുള്ള തുക ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി കൈമാറി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !