കോട്ടയം:പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാലും നാമനിർദേശ പത്രിക സമർപ്പിച്ചു. ഉപവരണാധികാരിയുടെ ഓഫീസായ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിൽ ആണ് ഇരുവരും പത്രിക സമർപ്പിച്ചത്.
പാമ്പാടി യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിന്ന് പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചാണ്ടി ഉമ്മനൊപ്പം പത്രിക സമർപ്പിക്കാൻ എത്തിയിരുന്നു.എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാലിനൊപ്പം.ഡോ:രാധാമോഹൻ അഗർവാൾ,വി മുരളീധരൻ,കെ സുരേന്ദ്രൻ,അഡ്വ:എപി. അബ്ദുളളക്കുട്ടി,അനിൽ കെ ആൻ്റണി,പി കെ കൃഷ്ണദാസ്,അഡ്വ;ജയസൂര്യൻ,എൻ ഹരി എന്നിവർ ഉൾപ്പെടെ വിവിധ പ്രധാന നേതാക്കൾ പ്രകടനമായാണ് പത്രിക സമർപ്പിക്കാൻ എത്തിയത്.
എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസ് കഴിഞ്ഞ ദിവസം പത്രിക സമർപ്പിച്ചിരുന്നു. എം വി ഗോവിന്ദൻ , ഇ പി ജയരാജൻ തുടങ്ങിയ നേതാക്കൾക്കൊപ്പം പ്രകടനമായെത്തിയാണ് കോട്ടയം ആര്‍ഡിഒയ്ക്ക് മുന്നിൽ പത്രിക നൽകിയത്. മൂന്ന് സെറ്റ് പത്രികയാണ് ജെയ്ക് സമർപ്പിച്ചത്.
സിപിഐ ജില്ലാ സെക്രട്ടറി വി ബി ബിനു കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു എന്നിവർ സ്ഥാനാർത്ഥിക്കൊപ്പമെത്തി. ജെയ്ക്കിനു കെട്ടിവയ്ക്കാനുള്ള തുക ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി കൈമാറി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.