കോട്ടയം;ചിങ്ങവനത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വൻ കവർച്ച. ഒരു കോടിയോളം രൂപയുടെ സ്വർണവും 8 ലക്ഷം രൂപയുമാണ് പ്രമുഖ ധനകാര്യ സ്ഥാപനമായ സുധ ഫിനാൻസിൽ നിന്നാണ് സ്വർണ്ണവും പണവും നഷ്ടമായിരിക്കുന്നത്.
സ്ഥാപനത്തിലെ സിസിടിവി അടക്കമുള്ളവ നശിപ്പിച്ച ശേഷമാണ് കവർച്ചാ സംഘം സ്ഥാപനത്തിനുള്ളിൽ കയറിയത് .ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് ലോക്കർ തകർത്തായിരുന്നു മോഷണം സ്ഥലത്ത് പോലീസും വിരലടയാള വിദഗ്ദ്ധരുമെത്തി പരിശോധന നടത്തുകയാണ്.ശനിയാഴ്ച വൈകിട്ട് അടച്ച സ്ഥാപനം ഇന്നു രാവിലെ തുറന്നപ്പോഴാണ് കവർച്ച വിവരം പുറത്തറിഞ്ഞത്.മറ്റു സ്ഥാപനങ്ങളിലെ നിരീക്ഷണ ക്യാമറകളും പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിച്ച് മോഷ്ടാക്കളെ ഉടൻ പിടികൂടുമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.