പുതുപ്പള്ളി:ബലിയേക്കാൾ വലുത് കരുണയാണെന്ന് പ്രാവർത്തികമാക്കിയ നേതാവാണ് ഉമ്മൻചാണ്ടിയെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് അഭിപ്രായപ്പെട്ടു.
ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ പ്രവർത്തനം രാഷ്ട്രീയ നേതാക്കൾക്ക് എന്നും മാതൃകയാക്കണമെന്നും പി.ജെ.ജോസഫ് പറഞ്ഞു.കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുപ്പള്ളി അധ്യാപക ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിച്ചു.ഉമ്മൻ ചാണ്ടി ചെയ്ത കാരുണ്യ പ്രവർത്തിയുടെ അനന്തര ഫലമാണ് മരണശേഷവും അദ്ദേഹത്തെ ആൾക്കൂട്ടം വിടാതെ പിൻതുടരുന്നതെന്നും ചടങ്ങിൽ അനുസ്മരണ പ്രസംഗം നടത്തിക്കൊണ്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അഭിപ്രായപ്പെട്ടു.
നിങ്ങൾ എന്റെ പിതാവിന് നൽകുന്ന സ്നേഹവും ആദരവുമാണ് ഞങ്ങൾക്ക് അത്മബലം നിൽക്കുന്നതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ് എക്സ് എം.പി. , കേരളാ കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് MLA, മുൻ മന്ത്രി കെ.സി.ജോസഫ്, കേരളാ കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയി എബ്രഹാം എക്സ് എംപി,
അനുസ്മരണ സമ്മേളനത്തിൽ മുന്നോടിയായി കബറിടത്തിങ്കൽ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലിത്തായുടെ കാർമ്മികത്വത്തിൽ പ്രാർത്ഥനയും പുഷ്പ്പാർച്ചനയും നടന്നു.
ഉമ്മൻചണ്ടിയുടെ ഭാര്യ മറിയാമ്മ, മകൾ മറിയ ഉമ്മൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.