പുതുപ്പള്ളി: മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കും സ്വജന പക്ഷപാതിത്വത്തിനും അഴിമതിക്കും എതിരെയുള്ള വലിയ തിരിച്ചടി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്ന് കേരള ജനപക്ഷം പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.
നിയോജക മണ്ഡലം പ്രസിഡന്റ് പ്രവീൺ ഉള്ളാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന നേതൃത്വ സംഗമം ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സജീ എസ് തെക്കേൽ മുഖ്യപ്രഭാഷണം നടത്തി,സിറിൽ ജി നരിക്കുഴി,അരുൺ കണിയാംപറമ്പിൽ, ഉല്ലാസ് പുതുവയൽ, എബ്രഹാം കളത്തൂർ, മാർട്ടിൻ കളപ്പുരക്കൽ,ഓമനക്കുട്ടൻ പറമ്പുകര, സിര്‍ജു കാമറ്റം,സന്തോഷ് കുന്നുംപുറം, രാജീവ് മുലാകുന്നേൽ, സിജോ കളപ്പുരക്കൽ എന്നിവർ പ്രസംഗിച്ചു..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.