കോട്ടയം;കോട്ടയം നീണ്ടൂർ ഓണംതുരുത്തിൽ യുവാക്കൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കുത്തേറ്റു മരിച്ചു.നീണ്ടൂർ സ്വദേശി അശ്വിൻ (23) ആണ് മരിച്ചത്.
അശ്വിനൊപ്പമുണ്ടായിരുന്ന അനന്തുവിനു സംഘട്ടനത്തിൽ പരുക്കേറ്റു. ഇന്നലെ രാത്രി 10 മണിയോടെയാണ് ഓണംതുരുത്ത് കവലയിൽ യുവാക്കളുടെ സംഘം ഏറ്റുമുട്ടിയത്. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് സംഘട്ടനത്തിൽ കലാശിച്ചതെന്നാണു പ്രാഥമിക വിവരം.ഗുരുതരമായി പരുക്കേറ്റ അശ്വിനെയും അനന്തുവിനെയും ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയെങ്കിലും അശ്വിൻ വഴിമധ്യേ മരിച്ചു.അനന്തു ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.പ്രതികളെ സംബന്ധിച്ചുള്ള സൂചനകൾ പൊലീസിനു ലഭിച്ചിട്ടുണ്ടെന്നാണു വിവരം. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.