തൃശ്ശൂർ:നിക്ഷേപകരിൽനിന്ന് 42 കോടിയോളം രൂപ തട്ടിയെടുത്തകേസിൽ മൂന്നാംപ്രതി വടൂക്കര പാണഞ്ചേരി വീട്ടിൽ കൊച്ചുറാണി ജോയ് (62) അറസ്റ്റിൽ.തൃശ്ശൂരിൽ പ്രവർത്തിച്ചിരുന്ന ധനവ്യവസായ ബാങ്കേഴ്സ് എന്ന സ്ഥാപനത്തിന്റെ മറവിലാണ് പ്രതികൾ വൻപലിശ വാഗ്ദാനംചെയ്ത്.
നിക്ഷേപകരിൽനിന്ന് പണം സ്വീകരിച്ചത്.ഈ കേസിലെ രണ്ടാംപ്രതിയും സ്ഥാപനമുടമയുമായ ജോയ് ഡി.പാണഞ്ചേരിയുടെ ഭാര്യയും സ്ഥാപനത്തിന്റെ പാർട്ണറുമാണ് കൊച്ചുറാണി.നേരത്തേ അറസ്റ്റിലായ ജോയ് ഡി.പാണഞ്ചേരി ഇപ്പോൾ ജയിലിലാണ്.
ഒളിവിലായിരുന്ന കൊച്ചുറാണി സുപ്രീംകോടതി മുൻകൂർജാമ്യം നിരസിച്ചതിനെത്തുടർന്ന് അന്വേഷണോദ്യോഗസ്ഥനായ സിറ്റി സി-ബ്രാഞ്ച് അസി.കമ്മിഷണർ കെ.എ.തോമസിന് മുമ്പാകെ കീഴടങ്ങുകയായിരുന്നു. ഇവരുടെ മക്കളും സ്ഥാപനത്തിന്റെ പാർട്ണർമാരുമായ ഡേവിഡ് പാണഞ്ചേരി (35),ചാക്കോ പാണഞ്ചേരി (32) എന്നിവരും കേസിൽ പ്രതികളാണ്.
തൃശ്ശൂർ കണിമംഗലം സ്വദേശിനിയുടെയും കുടുംബാംഗങ്ങളുടെയും കൈയിൽനിന്ന് 54 ലക്ഷത്തിലധികം രൂപ നിക്ഷേപമായി സ്വീകരിച്ച് തിരികെ നൽകിയില്ലെന്ന പരാതിയിൽ ഈസ്റ്റ് പോലീസ് രജിസ്റ്റർചെയ്ത കേസിലാണ് അറസ്റ്റ്. ഇതുവരെ പ്രതികളുടെ പേരിൽ 125 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.