നടുറോഡിൽ കാറുകൾക്ക് നേരെ തോക്കുചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവതിയെ കാറിടിപ്പിച്ചു വീഴ്ത്തി പൊലീസ്

യുഎസ്എ;നടുറോഡിൽ കാറുകൾക്ക് നേരെ തോക്കുചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവതിയെ കാറിടിപ്പിച്ചു വീഴ്ത്തി പൊലീസ്. യുഎസിലെ നാസോയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ അന്തർദേശീയ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.


എൻബിസി ന്യൂയോർക്കിന്റെ റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സംഭവത്തിൽ പേര് വെളിപ്പെടുത്താത്ത 33 വയസുള്ള യുവതിയെ പൊലീസ് പിടികൂടി.

നോർത്ത് ബെൽമോറിൽ ബെൽമോർ അവന്യുവിനും ജറുസലേം അവന്യൂവിനും മധ്യേയായിരുന്നു സംഭവം. ട്രാഫിക്കിൽ കിടന്ന കാറുകളിലെ കുടുംബാംഗങ്ങൾക്ക് നേരെയും കുട്ടികൾക്ക് നേരെയും നിറത്തോക്ക് ചൂണ്ടിയാണ് ഭീകരാന്തരീക്ഷം ഇവരുണ്ടാക്കിയത്. 

ഒരു തവണ വെടിയുതിർത്ത ഇവർ ജനങ്ങളുടെ ഭയപ്പാട് വർധിപ്പിച്ചു. ഇതേ തുടർന്ന് പൊലീസ് എത്തിയപ്പോഴേക്കും സ്വയം തോക്കുചൂണ്ടി പ്രതിരോധിക്കുകയായിരുന്നു. തോക്ക് ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടെങ്കിലും യുവതി വിസമ്മതിച്ചു. തുടര്‍ന്നു പൊലീസ് കാറിടിച്ചു വീഴ്ത്തി ഇവരെ കീഴ്‌പ്പെടുത്തുകയായിരുന്നു.  അപകടത്തിൽ നിസാരപരുക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

‘‘ നിറത്തോക്കാണ് യുവതി ചൂണ്ടിയത്. കൂട്ടികൾക്കും കുടുംബങ്ങൾക്ക് നേരെയും തോക്കുചൂണ്ടി കടുത്ത ഭയപ്പാടാണ് സൃഷ്ടിച്ചത്. കാറോടിച്ച ഞങ്ങളുടെ ‘ഹീറോ’ മികച്ച രീതിയിലാണ് സാഹചര്യത്തെ നേരിട്ടത്. 

യുവതി ഉയർത്തിയ കടുത്ത ഭീഷണി മികച്ചരീതിയിൽ അദ്ദേഹത്തിന് പ്രതിരോധിക്കാനായി. ഇവരുടെ പെരുമാറ്റത്തിന് പിന്നിലെ കാരണം അന്വേഷിക്കുകയാണ്’’–നസോ പൊലീസ് കമ്മിഷണർ പാട്രിക് റൂഡർ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !