ഡൽഹി; ഭാരതത്തിന്റെ ചാന്ദ്ര ദൗത്യങ്ങൾക്ക് കരുത്തുനൽകി' ആകാംഷയും പ്രതീക്ഷയും വാനോളമുയര്‍ത്തി ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തില്‍ ലാന്‍ഡ് ചെയ്തു. ആരാലും എത്തിപ്പെടാതിരുന്ന ദക്ഷിണധ്രുവത്തിന്‍റെ സങ്കീര്‍ണതകളിലേക്ക് ശാസ്ത്രലോകത്തെ വരും ദിവസങ്ങളില്‍ കൂട്ടിക്കൊണ്ടുപോകുന്നത് ചന്ദ്രയാന്‍റെ വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറുമായിരിക്കും.
സോഫ്റ്റ് ലാന്‍ഡിങ് വിജയകരമായി പൂര്‍ത്തിയാക്കിശേഷം വിക്രം ലാന്‍ഡറുമായി ആശയവിനിമയം ആരംഭിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു. ചന്ദ്രോപരിതലത്തില്‍ നിന്ന് ലാന്‍ഡര്‍ പകര്‍ത്തിയ ചിത്രങ്ങളും എക്സ് പ്ലാറ്റ്ഫോമിലൂടെ ഇസ്രോ പങ്കുവെച്ചു.ലാന്‍ഡിങ്ങിന് ശേഷം വിക്രം ലാന്‍ഡറിലെ ക്യാമറ പകര്‍ത്തിയ ലാന്‍ഡിങ് സൈറ്റിന്‍റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. ചന്ദ്രോപരിതലത്തില്‍ പതിഞ്ഞ ലാന്‍ഡറിന്‍റെ കാലുകളുടെ ഭാഗവും നിഴലിനൊപ്പം പതിഞ്ഞിട്ടുണ്ട്.വിജയകരമായി ലാന്‍ഡിങ് പൂര്‍ത്തിയാക്കിയ ശേഷം
‘ഇന്ത്യ,,ഞാന്‍ എന്‍റെ ലക്ഷ്യത്തിലെത്തി ഒപ്പം നിങ്ങളും’ എന്ന സന്ദേശമാണ് ഇസ്രോ എക്സില്‍ കുറിച്ചത്.ഇന്ത്യന്‍ സമയം 5.45ന് ആരംഭിച്ച സോഫ്റ്റ് ലാന്‍ഡിങ്ങ് പ്രക്രിയ 6.03 ഓടെ പൂര്‍ത്തിയായി. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലേക്ക് സുരക്ഷിതമായി ലാന്‍ഡര്‍ ഇറങ്ങി.
അമേരിക്ക, സോവിയറ്റ് യൂണിയൻ ചൈന ഇവർക്കൊപ്പം എലൈറ്റ് ഗ്രൂപ്പിൽ ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യമായി ഇന്ത്യയും മാറി. ഒപ്പം ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഇന്ത്യയ്ക്ക് സ്വന്തമായി. ഇന്ത്യയുടെ അഭിമാനനേട്ടത്തിന് അഭിനന്ദനവുമായി വിവിധ ലോക രാജ്യങ്ങളും ആയിരക്കണക്കിന് പ്രതിഭകളും രംഗത്തെത്തി ഭാരതം ലോകത്തിന് വഴികാട്ടുന്ന കാലം വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര പറഞ്ഞു.
isro ശാസ്ത്രഞർക്ക് അഭിനന്ദനവുമായി രാഹുൽ ഗാന്ധിയും രംഗത്തെത്തി.അതേ സമയം ചന്ദ്രയാൻ പര്യവേക്ഷണത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച നടൻ പ്രകാശ് അഭിനന്ദനവുമായി രംഗത്തെത്തിയെങ്കിലും സോഷ്യൽ മീഡിയയിലൂടെ കടുത്ത ഭാഷയിൽ ജനങ്ങൾ പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.