ലണ്ടന്‍:യുകെയില്‍ നല്ല വരുമാനവും മികച്ച ജീവിത സാഹചര്യങ്ങളും സ്വപ്നം കണ്ട് ഏറെ ത്യാഗങ്ങള്‍ സഹിച്ച് നഴ്സിംഗ് ജോലിക്കായെത്തുന്ന മലയാളികളടക്കമുളള മറ്റ് വിദേശ നഴ്സുമാര്‍ അനുഭവിക്കേണ്ടി വരുന്ന വംശീയ വിവേചനങ്ങളും ആക്ഷേപങ്ങളും ദുരിതങ്ങളും പെരുകുന്നുവെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍.
നഴ്സിംഗ് ടൈംസിന്റെ റിപ്പോര്‍ട്ടിലും നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സിലിന്റെ നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി റിപ്പോര്‍ട്ടിലും ഈ വസ്തുതകൾ ചൂണ്ടിക്കാണിക്കപ്പെടുന്നു. യുകെയില്‍ നഴ്സായി രജിസ്ട്രേഷന് ലഭിച്ച നിരവധി പേര് ഇത്തരം സംഭവങ്ങളെ തുടര്‍ന്ന് യുകെയിൽ നിന്ന് ജോലി ഉപേക്ഷിച്ച് പോകുന്നത് അഞ്ച് വര്‍ഷത്തിനിടെ മുമ്പില്ലാത്ത വിധത്തില്‍ പെരുകിയെന്നാണ് നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി റിപ്പോര്‍ട്ടിന്റെ സ്പോട്ട്ലൈറ്റില്‍ എന്‍എംസി വ്യക്തമാക്കിയിരിക്കുന്നത്.
അതായത് 2018നും 2023നുമിടയില്‍ നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സിലില്‍ രജിസ്ട്രേഷന് നേടിയതിനെ തുടര്‍ന്ന് യുകെയിലെ ജോലി മതിയാക്കി പോകുന്ന വിദേശ നഴ്സുമാരുടെ എണ്ണം ഏഴ് ശതമാനത്തില്‍ നിന്നും 37.5 ശതമാനമായാണ് കുത്തനെ ഉയര്‍ന്നിരിക്കുന്നത്.
ബ്രിട്ടനില്‍ നഴ്സിംഗ് പരിശീലനം നേടിയവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിദേശത്ത് നഴ്സിംഗ് പരിശീലനം നേടി എന്‍എംസിയില്‍ രജിസ്ട്രേഷന് നേടിയവര്‍ കുറച്ച് കാലയളവില്‍ മാത്രമേ യുകെയില്‍ ജോലി ചെയ്യുന്നുള്ളുവെന്ന പ്രവണത വര്‍ധിച്ച് വരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
തങ്ങളോട് ഇത്തരത്തില്‍ വംശീയവിവേചനങ്ങള്‍ കാണിക്കുന്ന രാജ്യമാണ് ബ്രിട്ടനെന്ന് നേരത്തെ അറിയില്ലായിരുന്നുവെന്നും അറിഞ്ഞിരുന്നുവെങ്കില്‍ ഇവിടേക്ക് വരില്ലായിരുന്നുവെന്നുമാണ് ഇത്തരത്തില്‍ യുകെ വിട്ട് പോയ മലയാളി നഴ്സുമാരടക്കമുള്ള വിദേശികള്‍ പ്രതികരിച്ചിരിക്കുന്നത്.
യുകെ വര്‍ക്ക്ഫോഴ്സ് വര്‍ക്ക് ഷോപ്പില്‍ ഭാഗഭാക്കായ 86 വിദേശ പ്രഫണലുകളുടെ പ്രതികരണങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് എന്‍എംസി റിപ്പാര്‍ട്ടില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. യുകെയില്‍ നഴ്സിംഗ് പരിശീലനം ലഭിച്ച നഴ്സുമാര്‍ക്ക് സമാനരായി തങ്ങളെ അധികൃതരും സഹപ്രവര്‍ത്തകരും കണക്കാക്കുന്നില്ലെന്നും വംശീയപരവും അല്ലാത്തതുമായി വിവേചനങ്ങള്‍ ഏറെ അനുഭവിക്കേണ്ടി വരുന്നുവെന്നുമാണ് ഇവര്‍ ആരോപിക്കുന്ത്.


.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.