അറുപത്തിയൊൻപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു അല്ലു അർജുൻ മികച്ച നടൻ' ആലിയ ഭട്ടും കൃതി സനോണുമാണ് മികച്ച നടിമാർ. അഭിമാനമുയർത്തി മലയാള സിനിമ ലോകം

അറുപത്തിയൊൻപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ ‘പുഷ്പ’ സിനിമയിലൂടെ അല്ലു അർജുൻ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ആലിയ ഭട്ടും കൃതി സനോണുമാണ് മികച്ച നടിമാർ. മികച്ച സംവിധായകൻ നിഖിൽ മഹാജൻ. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം ‘മേപ്പടിയാൻ’ ചിത്രത്തിലൂടെ വിഷ്ണു മോഹൻ സ്വന്തമാക്കി.


മികച്ച ചിത്രം മാധവന്‍ നായകനായെത്തിയ ‘റോക്കട്രി: ദ് നമ്പി ഇഫക്റ്റ്’.‘ഹോം’ സിനിമയിലൂടെ ഇന്ദ്രൻസ് പ്രത്യേക ജൂറി പുരസ്കാരം നേടി. മികച്ച മലയാള ചിത്രവും റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’ ആണ്. നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ആനിമേഷൻ ചിത്രം മലയാളി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത ‘കണ്ടിട്ടുണ്ട്’ സ്വന്തമാക്കി. 

‘നായാട്ട്’ സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഷാഹി കബീർ നേടി. മികച്ച പാരിസ്ഥിതിക ചിത്രം കൃഷാന്ദ് സംവിധാനം ചെയ്ത ‘ആവാസ വ്യൂഹം’ നേടി. ‘സർദാര്‍ ഉദ്ദം’ ആണ് മികച്ച ഹിന്ദി ചിത്രം. 2021ൽ സെൻസർ ചെയ്ത സിനിമകളാണ് അവാർഡിനു പരിഗണിച്ചത്. ഫീച്ചർ ഫിലിം വിഭാഗത്തിൽ 31 വിഭാഗങ്ങളിലും നോൺ ഫീച്ചർ വിഭാഗത്തിൽ 23 വിഭാഗങ്ങളിലുമാണ് പുരസ്കാരം. 24 ഭാഷകളിൽ നിന്നായി 280 സിനിമകളാണ് ഫീച്ചർ ഫിലിം വിഭാഗത്തിൽ മത്സരിച്ചത്.

ഫീച്ചർ ഫിലിം വിഭാഗത്തിലെ പുരസ്കാരങ്ങൾ ചുവടെ:

(പ്രത്യേക ജ്യൂറി പുരസ്കാരം: കടൈസി വ്യവസായി: ശ്രി നല്ലന്ദി, ഹോം: ഇന്ദ്രൻസ്)

∙ മികച്ച ഗായിക: ശ്രേയ ഘോഷാൽ

∙ മികച്ച ഗായകന്‍: കാലഭൈരവ

∙മികച്ച സഹനടി– പല്ലവി ജോഷി

∙ മികച്ച സഹനടൻ: പങ്കജ് ത്രിപാഠി

∙ മികച്ച നടി: ആലിയ ഭട്ട്, കൃതി സനോണ്‍

∙ മികച്ച നടൻ: അല്ലു അർജുന്‍

∙ മികച്ച സംവിധായകൻ: നിഖിൽ മഹാജൻ

∙ മികച്ച കുട്ടികളുടെ ചിത്രം: ഗാന്ധി ആൻഡ് കമ്പനി

∙ മികച്ച എന്‍വിയോൺമെന്റ് കോൺവർസേഷൻ/ പ്രിസർവേഷൻ സിനിമ: ആവാസവ്യൂഹം

∙ ഇന്ദിരഗാന്ധി അവാർഡ് ഫോർ ബെസ്റ്റ് ഡെബ്യു ഫിലിം ഓഫ് ഡയറക്ടർ: മേപ്പടിയാൻ (സംവിധാനം: വിഷ്ണു മോഹൻ)

∙ മികച്ച ചിത്രം: റോക്കട്രി ദ് നമ്പി എഫക്ട്

∙ മികച്ച തിരക്കഥ (ഒറിജിനൽ): ഷാഹി കബീർ (നായാട്ട്)

∙ മികച്ച അവംലബിത തിരക്കഥ: സഞ്ജയ് ലീല ബൻസാലി

∙ മികച്ച ആക്‌ഷൻ കൊറിയോഗ്രഫി: ആർആർആർ

∙ മികച്ച സ്പെഷൽ എഫക്ട്സ്: ആർആർആർ

∙ മികച്ച സംഗീതം: പുഷ്പ

∙ മികച്ച എഡിറ്റിങ്: ഗംഗുഭായ് കാത്തിയാവാഡി (സഞ്ജയ് ലീല ബന്‍സാലി)

∙ മികച്ച മിഷിങ് സിനിമ: ബൂംബ റൈഡ്

∙മികച്ച ആസാമീസ് സിനിമ: ആനുർ

∙ മികച്ച ബംഗാളി സിനിമ:  കാൽകോക്കോ

∙മികച്ച ഹിന്ദി സിനിമ: സർദാർ ഉദം

∙ മികച്ച ഗുജറാത്തി സിനിമ: ലാസ്റ്റ് ഫിലിം ഷോ

∙ മികച്ച കന്നട സിനിമ: 777 ചാർളി

∙ മികച്ച തമിഴ് സിനിമ: കഡൈസി വിവസായി

∙ മികച്ച തെലുങ്ക് സിനിമ: ഉപ്പേന

∙ മികച്ച ആക്‌ഷൻ ഡയറക്‌ഷൻ സിനിമ: ‌ആർആർആർ

∙ മികച്ച നൃത്തസംവിധാനം: പ്രേം രക്ഷിത് (ആർആർആർ)

∙ മികച്ച  സ്പെഷൽ എഫക്ട്സ്: ആർആർആർ

∙ മികച്ച സംഗീതസംവിധാനം: ദേവി ശ്രീ പ്രസാദ് (പുഷ്പ)

∙ മികച്ച പശ്ചാത്തല സംഗീതം: എം.എം..കീരവാണി

∙ കോസ്റ്റ്യൂം ഡിസൈനർ: വീര കപൂർ ഈ

∙മികച്ച ഗാനരചയിതാവ്: ചന്ദ്രബോസ്

23 ഭാഷകളില്‍ നിന്നായി 158 സിനിമകളാണ് നോൺഫീച്ചർ വിഭാഗങ്ങളിൽ മത്സരിച്ചത്

നോൺ ഫീച്ചർ വിഭാഗങ്ങളിലെ പുരസ്കാരങ്ങൾ ചുവടെ:

∙ മികച്ച ആനിമേഷൻ ചിത്രം: കണ്ടിട്ടുണ്ട് (സംവിധാനം അതിഥി കൃഷ്ണദാസ്)

∙ മികച്ച വോയ്സ് ഓവർ: ആർട്ടിസ്റ്റ് കുലാഡ കുമാർ

∙ മികച്ച സംഗീതം: ഇഷാൻ ദേവച്ച

∙ മികച്ച പ്രൊഡക്‌ഷൻ സൗണ്ട് റെക്കോര്‍ഡിസ്റ്റ്: സുരിചി ശർമ

∙ മികച്ച ഛായാഗ്രഹണം: ബിറ്റു റാവത് (ചിത്രം പാതാൽ ടീ)

∙ മികച്ച സംവിധാനം: ബാകുൽ മാത്യാനി

∙ മികച്ച ചിത്രം: ചാന്ദ് സാൻസേ

∙ മികച്ച ഹ്രസ്വചിത്രം (ഫിക്‌ഷൻ): ദാൽ ബാത്

68ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ 11 അവാർഡുകളായിരുന്നു മലയാളത്തിന് ലഭിച്ചത്. മികച്ച നടിക്കുള്ള പുരസ്കാരം അപർണ ബാലമുരളി ഏറ്റുവാങ്ങിയപ്പോള്‍ മികച്ച സഹനടനുള്ള പുരസ്കാരം നടൻ ബിജു മേനോനും ഏറ്റുവാങ്ങി. 

തമിഴ് ചിത്രം സൂരറൈ പോട്രിലൂടെയായിരുന്നു അപർണയുടെ പുരസ്കാര നേട്ടം. മികച്ച സംവിധായകനുള്ള അവാർഡ് അയ്യപ്പനും കോശി എന്ന ചിത്രത്തിലൂടെ സച്ചിക്കായിരുന്നു ലഭിച്ചത്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !