ഭീതി വിതച്ച് ഗുണ്ടകളുടെ വിളയാട്ടം' ചന്തപ്പുര ഭാഗത്ത് മത്സരയോട്ടത്തിനൊടുവിൽ കാർ അടിച്ചു തകർത്ത് യുവാക്കൾ

കൊടുങ്ങല്ലൂര്‍: ചെറിയൊരു ഇടവേളയ്ക്കു ശേഷം കൊടുങ്ങല്ലൂരിൽ വീണ്ടും ഗുണ്ടകളുടെ വിളയാട്ടം ഇന്നലെ വൈകിട്ട് മത്സരയോട്ടത്തിനിടയിലുണ്ടായ തര്‍ക്കത്തില്‍ കാര്‍ അടിച്ചുതകര്‍ത്ത് പ്രദേശത്തു ഏതാനും യുവാക്കൾ ഭീതി പരത്തി.

ദേശീയപാതയില്‍ കൊടുങ്ങല്ലൂര്‍ ചന്തപ്പുര വടക്കുഭാഗത്ത് ഞായറാഴ്ച സന്ധ്യയ്ക്കാണ്  സംഭവം. ഒരു സംഘം യുവാക്കള്‍ മറ്റൊരു കാര്‍ തടഞ്ഞുനിര്‍ത്തി അടിച്ചുതകര്‍ക്കുകയായിരുന്നു. വലിയ കല്ല് കൊണ്ട് കാറിന്റെ ചില്ലുകളും തകര്‍ത്തു.

ഇരുസംഘങ്ങളും തമ്മില്‍ തൃപ്രയാര്‍ സെന്ററില്‍ വെച്ചുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. ഇതേത്തുടര്‍ന്ന് കൊടുങ്ങല്ലൂരിലേക്ക് വന്ന കാര്‍ മര്‍ദ്ദനമേറ്റയാളുടെ സുഹൃത്തുക്കള്‍ ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. 

ഇരു കാറുകളും സംഭവം നടന്നയുടനെ സ്ഥലത്തുനിന്ന് മാറ്റിയിരുന്നു. സംഭവത്തില്‍ പത്താഴക്കാട് സ്വദേശി അസീമിനെ പോലീസ് അറസ്റ്റു ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !