തൊടുപുഴയിൽ വീട്ടമ്മയെ ഭീഷണിപ്പെടുത്തി സ്വർണ്ണമാല പൊട്ടിച്ചെടുത്ത കൂത്താട്ടുകുളം സ്വദേശികൾ പിടിയിൽ

ഇടുക്കി:തൊടുപുഴ കരിമണ്ണൂരിൽ വീട്ടമ്മയെ വാക്കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത പുരുഷനെയും സ്ത്രീയെയും പോലീസ് പിടികൂടി.കൂത്താട്ടുകുളം സ്വദേശികളായ കൊച്ചുപുരയ്ക്കല്‍ കുഞ്ഞുമോന്‍ (44), ഒപ്പം താമസിക്കുന്ന സിനി (44) എന്നിവരാണ് പിടിയിലായത്.

വ്യാഴാഴ്ച്ച പുലര്‍ച്ചെ 5.30ന് കുറുമ്പാലമാറ്റം സ്വദേശിനി മംഗലത്ത് രാധാ ചന്ദ്രന്റെ മാലയാണ് പ്രതികള്‍ കവര്‍ന്നത്. രാവിലെ വീട് പൂട്ടി ജോലിക്ക് പോകാനായി വീടിന്റെ തിണ്ണയില്‍ ഇറങ്ങിയപ്പോള്‍ പ്രതികള്‍ വാക്കത്തിയുമായെത്തി ഭീഷണിപ്പെടുത്തി മാല പൊട്ടിച്ചെടുക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. 

വീട്ടമ്മ ബഹളം വച്ചതോടെ പ്രദേശ വാസികൾ ഓടിക്കൂടി മോഷ്ടാക്കളെ തടഞ്ഞു വച്ച് വിവരം പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് കരിമണ്ണൂര്‍ എസ്.എച്ച്.ഒ കെ.ജെ. ജോബിയുടെ നേതൃത്വത്തില്‍ പോലീസെത്തി ഇവരെ കസ്റ്റഡിയില്‍ എടുത്തു. പ്രതികള്‍ മുമ്പ് കുറുമ്പാലമറ്റത്ത് വാടകയ്ക്ക് താമസിച്ചിരുന്നു. 

കൂടാതെ പ്രതികളില്‍ ഒരാളുടെ അമ്മവീട് കരിമണ്ണൂരിലാണ്. ഈ പരിചയത്തിലാണ് പ്രതികള്‍ മോഷണത്തിന് ഇവിടം തിരഞ്ഞെടുത്തത്. പ്രതികള്‍ മുമ്പും കേസുകളില്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !